ടൈംസ് സ്ക്വയർ ദീപാവലി ആഘോഷങ്ങൾക്ക് ആവേശകരമായ തുടക്കം; ഇന്ത്യൻ വംശജർക്ക് ആദരം

ന്യൂയോർക്ക്: ലോകത്തിന്റെ ക്രോസ്രോഡ്സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ടൈംസ് സ്ക്വയറിലെ ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി ഇന്ത്യൻ വംശജരെ ആദരിച്ച് പ്രീ-ഇവന്റ് ഗാല സംഘടിപ്പിച്ചു. ഒക്ടോബർ 23-ന് ട്രൈബെക്ക 360-ൽ നടന്ന ചടങ്ങിൽ ജീവകാരുണ്യം, നവീകരണം, വൈദ്യശാസ്ത്രം, സംരംഭകത്വം എന്നീ മേഖലകളിൽ മുദ്രപതിപ്പിച്ച പ്രമുഖ ഇന്ത്യൻ അമേരിക്കക്കാരെ ആദരിച്ചു.

ചടങ്ങിൽ ഇന്തോ-അമേരിക്കൻ ആർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് ഡയറക്ടർ അരുൺ ശിവദാസനിക്ക് പ്രശസ്തമായ ‘സമ്മാൻ അവാർഡ്’ സമ്മാനിച്ചു. നെബെക്സ് സി.ഇ.ഒ തേജ്പാൽ ഭാട്ടിയയെ ‘മാൻ ഓഫ് ദി ഇയർ’ ആയും, ഫീമെയിൽ ഫൗണ്ടേഴ്സ് ഫണ്ട് സ്ഥാപക പങ്കാളി അനു ദുഗ്ഗലിനെ ‘വുമൺ ഓഫ് ദി ഇയർ’ ആയും തിരഞ്ഞെടുത്തു. ജസ്റ്റിസ് കാരെൻ ഗോപിക്ക് (ട്രയൽബ്ലേസർ അവാർഡ്), മാധ്യമപ്രവർത്തക സീമ മോദി (എക്സലൻസ് ഇൻ മീഡിയ ആൻഡ് ജേണലിസം), പരിസ്ഥിതി പ്രവർത്തക നിത്യ തമ്മന (യൂത്ത് ഇൻസ്പിരേഷൻ അവാർഡ്), നരേഷ് കുമാർ (ഫിലാന്ത്രോപ്പി അവാർഡ്), ഡോ. രചന കുൽക്കർണി (എക്സലൻസ് ഇൻ മെഡിസിൻ ആൻഡ് കമ്മ്യൂണിറ്റി സർവീസ്) എന്നിവരും വിവിധ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

2013 മുതൽ ‘സമ്മാൻ ഫോർ ഓൾ’ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ടൈംസ് സ്ക്വയറിൽ ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിച്ചു വരുന്നത്. ഇന്ത്യൻ കലയും സംസ്കാരവും പൈതൃകവും ആഗോളതലത്തിൽ പ്രദർശിപ്പിക്കുന്നതിനൊപ്പം, ദീപാവലിയുടെ സാഹോദര്യ സന്ദേശം വിവിധ പശ്ചാത്തലങ്ങളിലുള്ള ജനങ്ങളിലേക്ക് എത്തിക്കാനും ഈ വേദിക്ക് സാധിക്കുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

An enthusiastic start to Diwali celebrations at Times Square; tribute paid to people of Indian origin.

More Stories from this section

family-dental
witywide