
പുതുപ്പള്ളി: ചോലപ്പള്ളി ചിറപ്പുറത്ത് തറയിൽ സി.ഐ. ഫിലിപ്പോസ് (അപ്പോയി – 95, റിട്ട. ഡിജിഎം, ബാൽക്കോ കോർബ ഫാക്ടറി) കൊച്ചിയിൽ നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച മൂന്നിന് പുതുപ്പള്ളി നിലയ്ക്കൽ ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ പരേതയായ ഏലിയാമ്മ പിറവം നീലാങ്കൽ കുടുംബാംഗം. മക്കൾ: ബീനാ അലക്സ് (മുംബൈ), റെഞ്ചു എ.ഫി ലിപ്പ് (യുഎസ്എ), പരേതയായ ഷീല ജേക്കബ്. മരുമക്കൾ: അലക്സ് മാത്യു (ഗ്ളാസോ ഫാർമസൂട്ടിക്കൽ, മുംബൈ), ജേക്കബ് തോമസ് (ഒറാക്കിൾ ബംഗളൂരു), സിമി കുര്യാക്കോസ് (യുഎസ്എ). മൃതദേഹം തിങ്കളാഴ്ച ഒന്നിന് പുതുപ്പള്ളി എറികാട്ടുള്ള സഹോദര പുത്രൻ എബി സി. കുര്യന്‍റെ ഭവനത്തിൽ കൊണ്ടുവരും.













