രാമക്ഷേത്ര ഉദ്ഘാടന ദിവസം കോടതികള്‍ക്ക് അവധി വേണം: ചീഫ് ജസ്റ്റിസിന് കത്ത്

ന്യൂഡല്‍ഹി : രാമക്ഷേത്ര ഉദ്ഘാടന ദിവസം കോടതികള്‍ക്ക് അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കത്തയച്ചു.

അയോധ്യയിലെ ഉദ്ഘാടന ചടങ്ങുകളിലും രാജ്യത്തുടനീളമുള്ള മറ്റ് അനുബന്ധ പരിപാടികളിലും പങ്കെടുക്കാനോ നിരീക്ഷിക്കാനോ നിയമ സാഹോദര്യത്തിലെ അംഗങ്ങള്‍ക്കും കോടതി ജീവനക്കാര്‍ക്കും അന്നേ ദിവസം അവധി നല്‍കണമെന്ന് ബാര്‍ കൗണ്‍സില്‍ ചെയര്‍മാനും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ മനന്‍ കുമാര്‍ മിശ്ര പറഞ്ഞു.

വിഷയത്തില്‍ അടിയന്തിര വാദം കേള്‍ക്കണമെന്നും അടുത്ത പ്രവൃത്തി ദിവസത്തേക്ക് വിഷയം പുനഃക്രമീകരിക്കുകയോ ചെയ്യണമെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.

More Stories from this section

family-dental
witywide