
അയോധ്യ: രാമക്ഷേത്ര നിർമാണ ഫണ്ടിൽ കോടികളുടെ സംഭാവന തട്ടിപ്പ് ആരോപണം ഉയർന്നതിന് പിന്നാലെ ശ്രീരാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് രാജി വെച്ചു. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എട്ട് പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് നാടകീയ നീക്കങ്ങൾ. ട്രസ്റ്റ് അംഗം അനിൽ മിശ്രയും സ്ഥാനമൊഴിഞ്ഞിട്ടുണ്ട്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ കർശന നിലപാടിനെത്തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം, സംഭാവനകൾ കൈകാര്യം ചെയ്യുന്നതിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയിരുന്നു. ഭക്തർ സമർപ്പിച്ച കോടിക്കണക്കിന് രൂപയുടെ പണവും വെള്ളി ഇഷ്ടികകളും വകമാറ്റി ചെലവഴിച്ചെന്നാണ് ആരോപണം. കേസിൽ ചമ്പത് റായുടെ ഡ്രൈവർ ടിന്നു യാദവ്, ഒരു റിട്ടയേർഡ് ബാങ്ക് ജീവനക്കാരൻ ഉൾപ്പെടെ എട്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ട്രസ്റ്റിൻ്റെ തലപ്പത്തുനിന്നുള്ള ഈ കൂട്ടരാജി.
Ram temple donation scam case: Trust chief Champat Rai resigns; eight people arrested












