ഡാളസ് കേരള അസോസിയേഷന്‍ പ്രവര്‍ത്തനം ശ്ലാഘനീയം : അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ

ഗാര്‍ലാന്‍ഡ് (ഡാളസ്): മലയാളികളുടെ സാമൂഹ്യ-സാംസ്‌കാരിക – കായികരംഗത്ത് ഡാലസ് കേരള അസോസിയേഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് ചങ്ങനാശ്ശേരിയില്‍ നിന്നുള്ള എംഎല്‍എ അഡ്വക്കേറ്റ് മൈക്കിള്‍ അഭിപ്രായപ്പെട്ടു

ഓഗസ്റ്റ് 11 ഞായര്‍ രാവിലെ 10.30 ന് ഡാളസ് കേരള അസോസിയേഷന്‍ ഓഫീസില്‍ എത്തിച്ചേര്‍ന്ന എംഎല്‍എയെ പ്രസിഡന്റ് പ്രദീപ് നാഗനൂലില്‍, ജനറല്‍ സെക്രട്ടറി മന്‍ജിത് കൈനിക്കര, അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

അമേരിക്കന്‍ സന്ദര്‍ശനത്തിടെ ഡാളസ് കേരള അസോസിയേഷന്‍ ഓഫീസും മൂവായിരത്തിലധികം പുസ്തക ശേഖരങ്ങള്‍ ഉള്ള അസോസിയേഷന്‍ ലൈബ്രറിയും സന്ദര്‍ശിക്കുവാന്‍ താല്‍പര്യം കാണിച്ച എംഎല്‍എയെ പ്രസിഡന്റ് അഭിനന്ദിക്കുകയും സംഘടനയുടെ ആരംഭകാല പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇപ്പോള്‍ പ്രത്യേകിച്ച് നടത്തുന്ന പരിപാടികളെ കുറിച്ചും വിശദീകരിക്കുകയും ചെയ്തു.

ദീപക് നായര്‍, വിനോദ് ജോര്‍ജ്, ജെയ്‌സി ജോര്‍ജ്, ടോമി നെല്ലുവേലില്‍, ബിജുസ് ജോസഫ്, സണ്ണി ജോസഫ്, ജോജി കോയിപ്പള്ളി, ജോസി ആഞ്ഞിലിവേലില്‍, പിടി സെബാസ്റ്റ്യന്‍ എന്നിവരും എംഎല്‍എയെ സ്വീകരിക്കുവാന്‍ എത്തിച്ചേര്‍ന്നിരുന്നു.

(വാര്‍ത്ത: പി.പി ചെറിയാന്‍)

More Stories from this section

family-dental
witywide