ഡല്‍ഹി വിമാനത്താവള അപകടം : പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരാള്‍ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ടെര്‍മിനല്‍ 1 ല്‍ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. പരിക്കേറ്റ് ചികിത്സയിലിരുന്ന ആളാണ് മരണത്തിന് കീഴടങ്ങിയത്. ഇന്ന് പുലര്‍ച്ചെ 5.30 ഓടെയായിരുന്നു അപകടം.

കനത്ത മഴയ്ക്കിടെ ടാക്‌സി ഉള്‍പ്പെടെയുള്ള കാറുകള്‍ക്ക് മുകളിലേക്കാണ് മേല്‍ക്കൂരയുടെ ഭാഗങ്ങള്‍ വീണത്. റൂഫ് ഷീറ്റ് കൂടാതെ, സപ്പോര്‍ട്ട് ബീമുകളും തകര്‍ന്നിട്ടുണ്ട്.

അതേസമയം, ടെര്‍മിനല്‍ 1ല്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന എല്ലാ വിമാനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. സുരക്ഷാ നടപടിയെന്ന നിലയില്‍ ചെക്ക്-ഇന്‍ കൗണ്ടറുകളും അടച്ചിട്ടുണ്ട്. പുറപ്പെടാനിരുന്ന വിമാനങ്ങള്‍ താത്ക്കാലികമായി യാത്രമാറ്റിവെച്ചിട്ടുണ്ട്.