മോസ്കോ: നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരിചയസമ്പന്നനും ബുദ്ധിമാനുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. എന്നാൽ തെരഞ്ഞെടുപ്പ് റാലിക്കിടെ നടന്ന വധശ്രമത്തിനു ശേഷം ട്രംപ് സുരക്ഷിതനല്ലെന്നും പുട്ടിൻ പറഞ്ഞു. ജൂലൈയിൽ പെൻസിൽവാനിയയിലാണ് ട്രംപിന് നേരെ വധശ്രമമുണ്ടായത്.
ട്രംപിന് നേരെ വെടിവെച്ചയാളെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയിരുന്നു. യുഎസ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപിന്റെ കുടുംബത്തെയും കുട്ടികളെയും രാഷ്ട്രീയ എതിരാളികൾ എങ്ങനെ വിമർശിച്ചുവെന്നത് തന്നെ കൂടുതൽ ഞെട്ടിച്ചുവെന്നും പുട്ടിൻ പറഞ്ഞു. റഷ്യയിൽ കൊള്ളക്കാർ പോലും അത്തരം രീതികൾ അവലംബിക്കില്ലെന്നും പറഞ്ഞു.
Donald Trump is not safe, says Putin