ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി റൂബിയോ; ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ ഉപരോധം ലംഘിക്കുന്ന കപ്പലുകൾ അനുവദിക്കില്ല

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന എല്ലാ വാണിജ്യ കപ്പലുകളും അമേരിക്കൻ സൈന്യം നൽകുന്ന നിർദേശങ്ങൾ ഉടൻ പാലിക്കണമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർക്ക് മുന്നറിയിപ്പ് നൽകി. “അമേരിക്കയുടെ ഉപരോധം ലംഘിക്കുന്നതും ഇറാനിയൻ എണ്ണയുടെ അനധികൃത ഗതാഗതവും സഹിക്കില്ല,” എന്നാണ് റൂബിയോ വ്യക്തമാക്കിയത്.

അതേസമയം, യൂറോപ്യൻ സന്ദർശനത്തിലായിരുന്ന ജയശങ്കർ റൂബിയോയുമായി ടെലിഫോണിൽ സംസാരിക്കുന്നതിനിടെയാണ് ഒമാൻ ഉൾക്കടലിലെ വ്യാപാര കപ്പലിന് നേരെയുണ്ടായ അമേരിക്കൻ സൈനിക ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം ശക്തമായി ഉന്നയിച്ചത്. ഇത്തരം വാണിജ്യ കപ്പലുകൾക്കെതിരായ മാരക നടപടികൾ ന്യായീകരിക്കാനാവില്ലെന്നും ഇന്ത്യ അറിയിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

ഈ ആഴ്ച ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഒമാൻ തീരത്ത് ഇന്ത്യൻ ജീവനക്കാരുള്ള മൂന്ന് കപ്പലുകൾ അമേരിക്കൻ ആക്രമണത്തിന് ഇരയായിരുന്നു. ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇന്ത്യ അമേരിക്കയോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ആക്രമണത്തിൽ പ്രതിഷേധം അറിയിക്കുന്നതിനായി ന്യൂഡൽഹിയിലെ മുതിർന്ന അമേരിക്കൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.

More Stories from this section

family-dental
witywide