ടെക്സാസ്: അമേരിക്കയിലെ ടെക്സാസ് റിപ്പബ്ലിക്കൻ പാർട്ടി സമ്മേളനത്തിന്റെ സമാപന ചടങ്ങിൽ എത്തിച്ച ആന സമൂഹമാധ്യമങ്ങളിൽ വൈറലായി. എന്നാൽ ആനയുടെ സാന്നിധ്യം മാത്രമല്ല, ഗവർണർ ഗ്രെഗ് അബോട്ടിന്റെ പ്രസംഗത്തിന് പിന്നാലെ ആന വേദിക്കുള്ളിൽ മൂത്രമൊഴിച്ചതും വലിയ ചർച്ചയായി. ‘പൈജ്’ എന്ന പേരുള്ള ആനയുടെ ഈ സംഭവം ടെക്സാസ് റിപ്പബ്ലിക്കൻ പാർട്ടിയുടെ അവസ്ഥയുടെ “തികഞ്ഞ പ്രതീകം” ആണെന്ന് ഡെമോക്രാറ്റുകൾ പരിഹസിച്ചു.
സമൂഹമാധ്യമങ്ങളിൽ നിരവധി ഇന്ത്യൻ-അമേരിക്കക്കാരും പ്രതികരണവുമായി രംഗത്തെത്തി. ഹിന്ദുക്കൾ ഗൃഹപ്രവേശ ചടങ്ങുകൾക്കായി വീടുകളിൽ പശുക്കളെ കൊണ്ടുവരുന്നതിനെ വിമർശിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടി, സ്വന്തം സമ്മേളനത്തിലേക്ക് ഒരു ആനയെ കൊണ്ടുവന്നുവെന്നും അത് നിലത്ത് മൂത്രം ഒഴിച്ചുവെന്നുമായിരുന്നു ചിലരുടെ പരിഹാസം.
പൈജ് സമ്മേളന ഹാളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് സംഘാടകർ ഇത് “സാധാരണയിൽ നിന്ന് വ്യത്യസ്തമായ വലിയൊരു സർപ്രൈസ്” ആണെന്ന് പ്രഖ്യാപിക്കുകയും ആളുകളോട് വഴികൾ ഒഴിച്ചിടാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ആനയെ കണ്ട പലർക്കും അത് അത്ര വലിയ അത്ഭുതമായിരുന്നില്ല. സമ്മേളന കേന്ദ്രത്തിൽ സ്ഥാപിച്ചിരുന്ന അറിയിപ്പിൽ, “ഇന്നത്തെ പരിപാടിയിൽ വലിപ്പമേറിയ ഒരു പ്രത്യേക അതിഥി ഉണ്ടാകും. ചുറ്റുപാടുകൾ ശ്രദ്ധിക്കുക, വഴികൾ തുറന്നിടുക, ജീവനക്കാരുടെ നിർദേശങ്ങൾ പാലിക്കുക. നിങ്ങൾക്ക് മറക്കാനാകാത്ത ഒരു അനുഭവം ഉച്ചതിരിഞ്ഞാണ് കാത്തിരിക്കുന്നത്,” എന്ന് എഴുതിയിരുന്നു.
“ഗവർണർ അബോട്ട് തന്റെ പ്രസംഗം തത്സമയ ആനയുടെ സാന്നിധ്യത്തിൽ അവസാനിപ്പിച്ചു. മടങ്ങിപ്പോകുമ്പോൾ ആന നിലത്ത് മൂത്രമൊഴിച്ചു. ടെക്സാസ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ഏറ്റവും മികച്ച പ്രതീകമാണിത്,” എന്നായിരുന്നു ടെക്സാസ് ഡെമോക്രാറ്റിക് പാർട്ടി പരിഹസിച്ച് പ്രതികരിച്ചത്. “ഹിന്ദുക്കൾ ഗൃഹപ്രവേശ സമയത്ത് പശുക്കളെ വീട്ടിലേക്ക് കൊണ്ടുവരുന്നതിനെ റിപ്പബ്ലിക്കൻ നേതാക്കൾ വിമർശിച്ചിരുന്നു. എന്നാൽ അവർ സ്വന്തം സമ്മേളനത്തിലേക്ക് ആനയെ കൊണ്ടുവന്നു. അത് അവർക്ക് ‘നല്ലൊരു കുളം’ തന്നെ സമ്മാനിച്ചു.” എന്നാണ് ഒരു ഇന്ത്യൻ-അമേരിക്കൻ സംരംഭകൻ എക്സിൽ എഴുതിയത്. “ടെക്സാസ് ജിഒപി സമ്മേളനത്തിലൂടെ ഒരു ആനയെ നടത്തിക്കൊണ്ടുവന്നു. അത് മാധ്യമപ്രവർത്തകരുടെ ഭാഗത്തിന് സമീപം വലിയ തോതിൽ മൂത്രമൊഴിച്ചു.” എന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ ലോറൻ മക്ഗോവിയും എക്സിൽ കുറിച്ചു.
The video of an elephant gracing the closing ceremony of the Texas Republican convention went viral for more than one reason










