‘സ്റ്റൈലിഷ് മാളിൽ എത്തിയ അനുഭവം’; ഗൂഗിളിന്റെ ന്യൂയോർക്ക് ഓഫീസ് കാഴ്ചകൾ പങ്കുവെച്ച് ഇന്ത്യൻ യുവതി

ന്യൂയോർക്ക്: ലോകപ്രശസ്ത ടെക് കമ്പനിയായ ഗൂഗിളിന്റെ ന്യൂയോർക്കിലെ സെന്റ് ജോൺസ് ടെർമിനൽ ഓഫീസ് കാഴ്ചകൾ പങ്കുവെച്ച് ഇന്ത്യൻ യുവതി. ഓഫിസിന്റെ ആഡംബര സൗകര്യങ്ങളും വ്യത്യസ്തമായ തൊഴിൽ സംസ്കാരവുമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ ശ്രദ്ധേയമായത്.

അൽബേലി റിതു എന്ന യുവതിയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ ഗൂഗിളിന്റെ ഓഫീസിന്റെ വിവിധ ഭാഗങ്ങൾ പരിചയപ്പെടുത്തിയത്. “ഗൂഗിളിന്റെ ന്യൂയോർക്ക് ഓഫീസിനുള്ളിലേക്ക് നിങ്ങളെ കൊണ്ടുപോകാം. നിങ്ങൾ കരുതുന്നതുപോലെയല്ല ഇത്. അകത്ത് കയറിയപ്പോൾ ഇത് ഓഫിസാണോ അതോ ഒരു സ്റ്റൈലിഷ് മാളാണോ എന്നായിരുന്നു എന്റെ തോന്നൽ. അത്രയും വിശാലവും മനോഹരവും വ്യത്യസ്തമായ അനുഭവവുമായിരുന്നു,” റിതു പറഞ്ഞു.

ആധുനിക ഫർണിച്ചറുകൾ, വിശ്രമത്തിനും എൻ്റർടൈമിനും വേണ്ടി ഒരുക്കിയ വിശാലമായ ലോഞ്ചുകൾ, സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഓഫീസ് സംവിധാനങ്ങളാണ് വീഡിയോയിൽ കാണിച്ചത്. ജീവനക്കാർക്ക് സുഖകരവും സർഗാത്മകവുമായ ജോലി അന്തരീക്ഷം ഒരുക്കുന്ന രീതിയിലാണ് ഓരോ ഭാഗവും രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് റിതു പറഞ്ഞു.

ഗൂഗിളിന്റെ കഫേയും സന്ദർശിച്ച റിതു, അവിടെയുള്ള മെനുവിനെ ഒരു മികച്ച കഫേയോട് ഉപമിച്ചു. ജ്യൂസുകൾ, കാപ്പി, ലഘുഭക്ഷണങ്ങൾ തുടങ്ങി നിരവധി വിഭവങ്ങൾ ലഭ്യമാണെന്നും താൻ കാപ്പിയും ക്രോസാനും കഴിച്ചെന്നും അതിന്റെ രുചി മികച്ചതായിരുന്നുവെന്നും അവർ പറഞ്ഞു. ഓഫീസിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ 12-ാം നിലയിലെ തുറന്ന ജോലിസ്ഥലവും റിതു പരിചയപ്പെടുത്തി. പച്ചപ്പിനിടയിൽ ന്യൂയോർക്ക് നഗരത്തിന്റെ മനോഹരമായ സ്കൈലൈൻ കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് ജോലി ചെയ്യാൻ കഴിയുന്ന ഇടമാണിതെന്ന് അവർ പറഞ്ഞു.

“ഇവിടെ ജോലി ചെയ്യുമ്പോൾ പാർക്കിലാണോ ഓഫീസിലാണോ എന്നുപോലും തോന്നില്ല,” റിതു കൂട്ടിച്ചേർത്തു. വിവിധ നിലകളിലായി ഒരുക്കിയ വിശ്രമ കേന്ദ്രങ്ങൾ, ജിം, മസാജ് ചെയർ, യോഗ സ്റ്റുഡിയോ തുടങ്ങിയ സൗകര്യങ്ങളും വീഡിയോയിൽ ഉൾപ്പെട്ടിരുന്നു. ഓരോ നിലയിലും കാപ്പി, ജ്യൂസ്, ലഘുഭക്ഷണങ്ങൾ എന്നിവ ലഭിക്കുന്ന മൈക്രോ കിച്ചനുകളുണ്ടെന്നും ഇവിടെ ഡയറ്റ് പാലിക്കുക ബുദ്ധിമുട്ടാണെന്നും അവർ തമാശയായി പറഞ്ഞു.

ഓഫീസിലെ കഫറ്റീരിയയെ പഞ്ചനക്ഷത്ര ഹോട്ടലിലെ ബുഫേയോട് ഉപമിച്ച റിതു, സലാഡുകൾ, ബർഗറുകൾ, മെക്സിക്കൻ ഭക്ഷണങ്ങൾ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വിഭവങ്ങൾ അവിടെ ലഭ്യമാണെന്നും പറഞ്ഞു. “ഗൂഗിളിന്റെ ന്യൂയോർക്ക് ഓഫീസ് മറ്റൊരു ലോകം പോലെയാണ്. സർഗാത്മകമായ ഇടങ്ങളും ആധുനിക സൗകര്യങ്ങളും പുതുമയുടെ ഊർജവും എല്ലായിടത്തും അനുഭവിക്കാൻ കഴിയും,” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് പ്രതികരിച്ച പലരും ഓഫിസിന്റെ രൂപകൽപ്പനയെ പ്രശംസിച്ചു. “എത്ര മനോഹരം!”, “ഇത് അത്ഭുതകരമാണ്”, “ഇത് സ്വപ്ന ഓഫീസ് തന്നെയാണ്” എന്നിങ്ങനെയുള്ള കമന്റുകളാണ് പ്രധാനമായും ലഭിച്ചത്.

An Indian woman in New York has offered a glimpse inside Google’s Saint John’s Terminal office, leaving social media users impressed by its design, facilities and work culture.

Also Read

More Stories from this section

family-dental
witywide