ഹെലികോപ്റ്ററില്‍ കയറുന്നതിനിടെ വീണു ; മമത ബാനര്‍ജിക്ക് പരിക്ക്‌

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിക്ക് ദുര്‍ഗാപൂരില്‍വെച്ച് ഹെലികോപ്റ്ററില്‍ കയറുന്നതിനിടെ വീണ് പരിക്കേറ്റു. ശനിയാഴ്ച ദുര്‍ഗാപൂരില്‍ ഹെലികോപ്റ്ററിനുള്ളില്‍ കാല്‍ വഴുതി വീണാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ ബംഗാളിലെ അസന്‍സോളിലേക്കുള്ള യാത്ര മുഖ്യമന്ത്രി തുടര്‍ന്നു.

ഹെലികോപ്റ്ററിന് മുമ്പായി സ്ഥാപിച്ചിരിക്കുന്ന ചലിക്കുന്ന കോണിപ്പടികളിലൂടെ നടന്ന് അകത്തേക്ക് കയറി ഇരിക്കാന്‍ തുടങ്ങുമ്പോഴായിരുന്നു സംഭവം. രണ്ട് മാസത്തിനിടെ ബംഗാള്‍ മുഖ്യമന്ത്രിക്കുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. മുമ്പ് വീട്ടില്‍വെച്ച് കാല്‍ വഴുതിവീണ് അപകടമുണ്ടാകുകയും മുഖത്ത് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.