‘രാമായണ’ സിനിമക്ക് പിന്നാലെ പാൻ ഇന്ത്യൻ ഹിറ്റടിക്കാൻ ജടായുപ്പാറ, പ്രധാനമന്ത്രി സന്ദർശിക്കാനെത്തുമെന്ന് സുരേഷ് ഗോപി, ദേശിയ ശ്രദ്ധയിലേക്ക്‌!

തിരുവനന്തപുരം: രൺബീർ കപൂർ, യാഷ്, സായി പല്ലവി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ‘രാമായണ’ സിനിമ തിയേറ്ററുകളിൽ വൻ വിജയമായി മുന്നേറുന്നതിനിടെ കൊല്ലം ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ജടായുപ്പാറയ്ക്ക് (ജടായു എർത്ത് സെന്റർ) പുതിയ ഉണർവേകി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശന പ്രഖ്യാപനം. പ്രധാനമന്ത്രി ഉടൻ ജടായുപ്പാറ സന്ദർശിക്കാനെത്തുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു. സിനിമയിലെ ജടായു കഥാപാത്രത്തിന് ജടായുപ്പാറയിലെ പടുകൂറ്റൻ ശിൽപ്പവുമായി അടുത്ത സാമ്യമുള്ളത് വിനോദസഞ്ചാര കേന്ദ്രത്തിന് വലിയ തോതിൽ ദേശീയ ശ്രദ്ധ നേടിക്കൊടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ സന്ദർശന വാർത്തയും പുറത്തുവരുന്നത്.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി കേന്ദ്ര ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി ഗജേന്ദ്രസിങ് ശെഖാവത്തും ജടായുപ്പാറയിലെത്തുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. എന്നാൽ പ്രധാനമന്ത്രി എപ്പോഴായിരിക്കും കൊല്ലത്ത് എത്തുക എന്ന കാര്യത്തിൽ കൃത്യമായ തീയതി പുറത്തുവിട്ടിട്ടില്ല. സന്ദർശനം ഉടൻ ഉണ്ടാകുമെന്ന് മാത്രമാണ് കേന്ദ്ര സഹമന്ത്രി അറിയിച്ചിരിക്കുന്നത്.

ജടായു ശിൽപ്പം നിർമ്മിച്ച ശിൽപ്പി രാജീവ് അഞ്ചലുമായി കഴിഞ്ഞദിവസം താൻ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ഡൽഹി ബിനാലെയിൽ ‘ജഡായു’വിന്റെ സാന്നിധ്യം ഉറപ്പാക്കണമെന്ന് രാജീവ് അഞ്ചൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PM Narendra Modi to Visit Jatayu Earth’s Center Soon, Announces Suresh Gopi; Kollam Landmark Gains Pan-India Spotlight After ‘Ramayana’ Movie Success

More Stories from this section

family-dental
witywide