‘ജയിൽബ്രേക്ക്’ സാധ്യതയും സൈബർ ഭീഷണിയും; ആന്ത്രോപിക്കിൻ്റെ അത്യാധുനിക AI ടൂളുകൾക്ക് യുഎസ് വിലക്ക്

വാഷിംഗ്ടൺ: യുഎസ് ഗവൺമെൻ്റിൻ്റെ ദേശീയ സുരക്ഷാ നിർദ്ദേശത്തെ തുടർന്ന് പ്രമുഖ എഐ ഗവേഷണ കമ്പനിയായ ആന്ത്രോപിക് തങ്ങളുടെ ഏറ്റവും പുതിയ രണ്ട് എഐ മോഡലുകൾ ആഗോളതലത്തിൽ താൽക്കാലികമായി നിർത്തിവെച്ചു. അടുത്തിടെ പുറത്തിറക്കിയ ക്ലോഡ് ഫേബിൾ 5, മൈത്തോസ് 5 എന്നീ അത്യാധുനിക മോഡലുകളുടെ സേവനമാണ് കമ്പനി റദ്ദാക്കിയത്. വിദേശ പൗരന്മാർ ഈ അത്യാധുനിക സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നത് തടയാൻ യുഎസ് കൊമേഴ്‌സ് ഡിപ്പാർട്ട്‌മെൻ്റ് എക്‌സ്‌പോർട്ട് കൺട്രോൾ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ സാങ്കേതികപരമായ കാരണങ്ങളാൽ ആഗോളതലത്തിൽ എല്ലാ ഉപയോക്താക്കൾക്കുമുള്ള ആക്‌സസ് പൂർണ്ണമായി നിർത്തിവെക്കാൻ കമ്പനി നിർബന്ധിതരാവുകയായിരുന്നു. കമ്പനിയുടെ പഴയ മോഡലുകൾക്ക് നിലവിൽ ഈ നിയന്ത്രണം ബാധകമല്ല.

സോഫ്റ്റ്‌വെയറുകളിലെയും ഡിജിറ്റൽ സംവിധാനങ്ങളിലെയും സുരക്ഷാ വീഴ്ചകൾ കണ്ടെത്താൻ അസാധാരണമായ ശേഷിയുള്ള മോഡലുകളാണ് ‘മൈത്തോസ്’ വിഭാഗത്തിലുള്ളത്. ഇത് തെറ്റായ കൈകളിൽ എത്തിയാൽ നിർണായക ബാങ്കിംഗ്, ഐടി മേഖലകൾക്ക് നേരെ വലിയ സൈബർ ആക്രമണങ്ങൾക്ക് കാരണമാകുമെന്നാണ് യുഎസ് അധികൃതരുടെ ആശങ്ക. കൂടാതെ, ‘ക്ലോഡ് ഫേബിൾ 5’-ൻ്റെ സുരക്ഷാ സംവിധാനങ്ങൾ മറികടക്കാൻ സാധിക്കുന്ന (ജെയിൽ ബ്രേക്ക്) ഒരു പ്രത്യേക മാർഗ്ഗം കണ്ടെത്തിയതാണ് ഗവൺമെൻ്റിൻ്റെ പെട്ടെന്നുള്ള കടുത്ത നടപടിക്ക് പിന്നിലെ പ്രധാന കാരണം.

അതേസമയം, യു.എസ് സർക്കാരിൻ്റെ ഈ പെട്ടെന്നുള്ള നടപടി ഒരു “തെറ്റിദ്ധാരണ” മൂലമാണെന്ന് ആന്ത്രോപിക് പ്രതികരിച്ചു. മോഡലിൽ കണ്ടെത്തിയ സുരക്ഷാ പാളിച്ചകൾ വളരെ ചെറുതാണെന്നും, നിലവിൽ വിപണിയിലുള്ള മറ്റ് കമ്പനികളുടെ എഐ മോഡലുകളിലും ഇത്തരം കാര്യങ്ങൾ സാധാരണമാണെന്നും കമ്പനി വാദിക്കുന്നു. ഇത്തരം ചെറിയ കാരണങ്ങളാൽ ലക്ഷക്കണക്കിന് ഉപയോക്താക്കളുള്ള ഒരു കൊമേഴ്സ്യൽ സേവനം പിൻവലിക്കേണ്ടി വരുന്നത് ശരിയല്ലെന്നും, ഈ മാനദണ്ഡം തുടർന്നാൽ ഭാവിയിൽ പുതിയ എഐ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നത് പൂർണ്ണമായി തടസ്സപ്പെടുമെന്നും കമ്പനി ആശങ്ക പ്രകടിപ്പിച്ചു.

US bans Anthropic’s cutting-edge AI tools over ‘jailbreak’ potential and cyber threats

Also Read

More Stories from this section

family-dental
witywide