‘ഇന്ത്യ’യുടെ കരുത്ത് കാട്ടി മുംബൈ റാലി; ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും ഇ. ഡിയുമാണ് മോദിയെ ജയിപ്പിക്കുന്നതെന്ന് രാഹുൽ ഗാന്ധി

ഭാരത് ജോഡോ ന്യായ് യാത്ര സമാപന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യ സഖ്യം നേതാക്കളുടെ ഐക്യ വേദിയായി മാറിയ മുംബൈ ശിവാജി പാര്‍ക്കില്‍ നടത്തിയ പ്രസംഗത്തിലാണ് രാഹുല്‍ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. 

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ, എൻസിപി (എസ്പി) തലവൻ ശരദ് പവാർ, ആർജെഡി നേതാവും ബീഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള, ജാർഖണ്ഡ് മുഖ്യമന്ത്രി ചമ്പായി സോറൻ, മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവരും സന്നിഹിതരായിരുന്നു. കേരളത്തിൽ സിപിഎം കോൺഗ്രസ് മൽസരം നടക്കുന്ന സാഹചര്യത്തിൽ സിപിഎം. സിപിഐ പാർട്ടികൾ പങ്കെടുത്തില്ല.

‘നരേന്ദ്രമോദി വിജയിക്കുന്നതിന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉള്ളത് കൊണ്ട് മാത്രമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. വോട്ടിങ് മെഷീനുകള്‍ പരിശോധിക്കാന്‍ തങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. വിവി പാറ്റ് സ്ലിപ്പുകള്‍ എണ്ണാന്‍ ഞങ്ങള്‍ അവരോട് ആവശ്യപ്പെട്ടു, ചെയ്യില്ലെന്ന് അവര്‍ പറഞ്ഞു. എന്തുകൊണ്ട്? രാഹുല്‍ ചോദിച്ചു. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന്റെയോ സിബിഐയുടേയോ നിയന്ത്രണത്തിലാണെന്നും രാഹുൽ പറഞ്ഞു.

ബോളിവുഡിനെ വെല്ലുന്ന നടനാണ് മോദി, വെറും മുഖംമൂടി. നരേന്ദ്ര മോദിയുടെ ജോലി പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുക എന്നത് മാത്രമാണ്. ഇതിനായി ചൈനയെ കുറിച്ചും പാകിസ്താനെ കുറിച്ചും സംസാരിക്കും. തന്നെ കത്തിക്കാന്‍ പറയും, മൊബൈല്‍ ഫോണുകളുടെ ലൈറ്റ് ഓണ്‍ ചെയ്യാന്‍ പറയും, അല്ലെങ്കില്‍ തന്നെ അപമാനിക്കുന്നുവെന്ന് പറഞ്ഞ് കരയും. കടലില്‍ ചാടാനോ സീ പ്ലെയിന്‍ പറത്താനോ ഉള്ള ഉത്തരവുകള്‍ ലഭിക്കുന്ന മുറയ്ക്ക് അദ്ദേഹം ചെയ്തുകൊണ്ടേ ഇരിക്കും. 56′ ഇഞ്ച് നെഞ്ച് അല്ല, പൊള്ളയായ നെഞ്ചാണ് മോദിക്കെന്നും രാഹുല്‍ പരിഹസിച്ചു.

മോദിയുടെ സുഹൃത്തുക്കളില്‍ ‘മാധ്യമ കമ്പനികള്‍ മുതല്‍ ബിസിനസ്സ് സ്ഥാപനങ്ങള്‍ വരെയുണ്ട്, എന്നാല്‍ പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് ആരെങ്കിലും കണ്ടിട്ടുണ്ടോ എന്ന് ചോദിച്ച രാഹുല്‍ രാജ്യത്ത് ചില വ്യസായികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമാണെന്നും ചൂണ്ടിക്കാട്ടി.

ജനുവരി 14 ന് മണിപ്പുരിൽ നിന്നാരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര 63 ദിവസം പിന്നിട്ട് ഇന്നലെ മഹാരാഷ്ട്രയിൽ അവസാനിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഇന്ന് ഭാരത് ജോഡോ ന്യായ് മൻസിൽ എന്ന പേരിൽ ഈ മെഗാ റാലി

INDIA blocks Mega Rally In Mumbai concludes

More Stories from this section

family-dental
witywide