
ന്യൂഡല്‍ഹി: ഇന്ത്യന്‍ തീരത്തുനിന്ന് 2600 കിലോമീറ്റര്‍ അകലെ പുറംകടലില്‍ ഇന്ത്യന്‍ നാവിക സേനയുടെ അതിസാഹസികമായ നീക്കം. 40 മണിക്കൂര്‍ നീണ്ട സൈനിക നീക്കത്തിനൊടുവില്‍ സൊമാലിന്‍ കടല്‍ കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ കപ്പല്‍ നാവിക സേന മോചിപ്പിച്ചു. 35 കടല്‍ കൊള്ളക്കാര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ ചരക്കു കപ്പലാണ് സേന മോചിപ്പിച്ചത്. കടല്‍കൊള്ളക്കാരുടെ സംഘം നാവിക സേനക്ക് മുന്നില്‍ കീഴടങ്ങി. കടല്‍ക്കൊള്ളക്കാര്‍ ബന്ദിയാക്കിവെച്ച എല്ലാ കപ്പല്‍ ജീവനക്കാരെയും രക്ഷിച്ചു.
#INSKolkata, in the last 40 hours, through concerted actions successfully cornered and coerced all 35 Pirates to surrender & ensured safe evacuation of 17 crew members in the evening today #16Mar 24 from the pirate vessel without any injury.#INSKolkata had carried out the… https://t.co/eKxfEdMRES pic.twitter.com/tmQq2fG8yE
— SpokespersonNavy (@indiannavy) March 16, 2024
ബള്‍ഗേറിയ, മ്യാന്‍മര്‍, അംഗോള എന്നിവടങ്ങളില്‍ നിന്നുള്ള പൗരന്മാരായിരുന്നു കപ്പലില്‍ ജീവനക്കാരായി ഉണ്ടായിരുന്നു. ആര്‍ക്കും യാതൊരു പരുക്കും ഇല്ലെന്ന് നാവിക സേന അറിയിച്ചു.
ഐ എന്‍ എസ് കൊല്‍കത്ത, ഐ.എന്‍.എസ് സുഭദ്ര എന്നീ പടക്കപ്പലുകളുമായാണ് നാവിക സേനയുടെ രക്ഷാദൃത്യത്തില്‍ പങ്കെടുത്തത്. ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചു. നാവിക സേനയുടെ ഹെലികോപ്റ്ററിന് നേരെ കടല്‍കൊള്ളക്കാര്‍ വെടിവെക്കുന്ന ദൃശ്യങ്ങള്‍ സേന എക്സില്‍ പങ്കുവെച്ചു
സൊമാലിയൻ കടൽത്തീരത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെ ചൊവ്വാഴ്ചയായിരുന്നു കൊള്ളക്കാര്‍ കപ്പല്‍ റാഞ്ചിയത്. കപ്പലിലെ ജീവനക്കാരെ രക്ഷിപ്പെടുത്തിയെങ്കി്ലും കപ്പല്‍ കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി. 55,000 ടൺ കൽക്കരിയുമായി മൊസാംബിക്കിൻ്റെ തലസ്ഥാനമായ മാപുട്ടോയിൽ നിന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലേക്ക് യാത്ര ചെയ്യുകയായിരുന്നു കപ്പല്‍. ഇതിനിടയിലാണ് കപ്പല്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലായത്. ചരക്കുകപ്പല്‍ കമ്പനി വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവത്തില്‍ ഇന്ത്യന്‍ നാവിക സേന ഇടപെട്ടത്.
“മാർച്ച് 12 നാണ് ഇന്ത്യൻ നാവിക സേനയ്ക്ക് സംഭവത്തെ കുറിച്ച് വിവരം ലഭിച്ചത്. വൈകുന്നേരത്തോടെ റാഞ്ചിയ കപ്പൽ കണ്ടെത്തി, കപ്പലിലെ ജീവനക്കാരുടെ നില അറിയാൻ നാവികസേന ആശയവിനിമയം സ്ഥാപിക്കാൻ ശ്രമിച്ചു. എന്നാൽ, കപ്പലിൽ നിന്ന് പ്രതികരണമൊന്നും ലഭിച്ചില്ല.
തുടർന്ന് ഇന്ത്യൻ നാവികസേനയുടെ സമുദ്ര സുരക്ഷാ പ്രവർത്തനങ്ങളിൽ വിന്യസിച്ച യുദ്ധക്കപ്പൽ, അത് വഴിതിരിച്ചുവിട്ടു. മാർച്ച് 14 ന് രാവിലെ കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പൽ തടഞ്ഞു. പിന്നീട് നടത്തിയ ഓപ്പറേഷനിലാണ് കപ്പല്‍ മോചിപ്പിച്ചത്.
Indian Navy rescued hijacked ship All crew members safe














