കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ 24 മണിക്കൂര്‍ വരെ ഓഫ് ക്യാമ്പസ് ജോലി ചെയ്യാം

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കായി ഓഫ് ക്യാമ്പസ് ജോലികള്‍ക്കുള്ള സമയ പരിധി പുതുക്കി നിശ്ചയിച്ച് കാനഡ. പുതിയ നിയമം അനുസരിച്ച് സെപ്റ്റംബറില്‍ ആരംഭിക്കുന്ന ഓഫ് ക്യാമ്പസ് ജോലികള്‍ക്കായി ആഴ്ചയില്‍ പരമാവധി 24 മണിക്കൂര്‍ മാത്രമേ അനുവദിക്കൂ.

കാമ്പസില്‍ നിന്ന് ആഴ്ചയില്‍ 20 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കുന്ന താല്‍ക്കാലിക നിയമം 2024 ഏപ്രില്‍ 30-ന് അവസാനിക്കവെയായിരുന്നു പുതിയ സമയപരിധി നിശ്ചയിച്ചത്.

”വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസിന് പുറത്ത് ജോലി ചെയ്യാവുന്ന മണിക്കൂറുകളുടെ എണ്ണം മാറ്റാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നുവെന്നും അത് ആഴ്ചയില്‍ 24 മണിക്കൂര്‍ വരെയാക്കുമെന്നും ഇമിഗ്രേഷന്‍, അഭയാര്‍ഥി, പൗരത്വ മന്ത്രി മാര്‍ക്ക് മില്ലര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

കാനഡയിലേക്ക് വരുന്ന വിദ്യാര്‍ത്ഥികളുടെ പ്രാഥമിക ലക്ഷ്യം പഠനമാണെന്നും അതിനാല്‍, വിദ്യാര്‍ത്ഥികളെ ആഴ്ചയില്‍ 24 മണിക്കൂര്‍ വരെ മാത്രമേ ജോലി ചെയ്യാന്‍ അനുവദിക്കുവെന്നും അത് അവരുടെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും അതേസമയം ആവശ്യമെങ്കില്‍ ജോലിക്കുള്ള ഓപ്ഷന്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘കാമ്പസില്‍ നിന്ന് ജോലി ചെയ്യുന്നത് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ പരിചയം നേടാനും അവരുടെ ചിലവുകള്‍ നികത്താനും സഹായിക്കുന്നു. അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ എത്തുമ്പോള്‍, അവര്‍ ഇവിടെയുള്ള ജീവിതത്തിനായി തയ്യാറെടുക്കുകയും അവര്‍ക്ക് വിജയിക്കാന്‍ ആവശ്യമായ പിന്തുണ ലഭിക്കുകയും ചെയ്യണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. എന്നിരുന്നാലും, ഒന്നാമതായി, വിദ്യാര്‍ത്ഥികള്‍ ഇവിടേക്ക് വരുന്നത് പഠനത്തിനായാണ്, ജോലിയ്ക്കല്ല. ഞങ്ങളുടെ വിദ്യാര്‍ത്ഥി പരിപാടിയുടെ സമഗ്രത സംരക്ഷിക്കാന്‍ ഞങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും,’ എന്നും മില്ലര്‍ പറഞ്ഞു.

യുഎസിലെയും കാനഡയിലെയും സമീപകാല പഠനങ്ങളില്‍ നിന്നും, ആഴ്ചയില്‍ 28 മണിക്കൂറിലധികം ജോലി ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അക്കാദമിക് പ്രകടനത്തില്‍ ഗണ്യമായ കുറവുണ്ടായതായി വ്യക്തമാക്കുന്നു. കൂടാതെ, ആഴ്ചയില്‍ 24 മണിക്കൂറിനപ്പുറം ജോലി ചെയ്യുന്നത് വിദ്യാര്‍ത്ഥികള്‍ അവരുടെ പ്രോഗ്രാമുകളില്‍ നിന്ന് പുറത്തുപോകാനുള്ള സാധ്യതയുമുണ്ട്.

Indian students in Canada can work off-campus up to 24 hours per week