ഏഷ്യാനെറ്റ് ന്യൂസ് കമ്യൂണിറ്റി ലീഡർ അവാർഡ് പ്രമുഖ കനേഡിയൻ വ്യവസായി ടോമി കോക്കാടിന്

നയാഗ്ര ഫാൾസ് : ഏഷ്യാനെറ്റ് ന്യൂസും സിറിയക് ഓർത്തഡോക്സ് ചർച്ച് വടക്കേ അമേരിക്കൻ അതിരൂപതയും സംയുക്തമായി ഒരുക്കിയ ഏഷ്യാനെറ്റ് ന്യൂസ് എക്‌സലൻസ് കമ്യൂണിറ്റി ലീഡർ അവാർഡിന് പ്രമുഖ കനേഡിയൻ വ്യവസായി ടോമി കോക്കാട് അർഹനായി.

കഴിഞ്ഞ 35 വർഷത്തോളമായി കനേഡിയൻ മലയാളികളുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി പ്രയത്നിക്കുന്ന ആളെന്ന നിലയിലാണ് ടോമി കോക്കാടിനെ അവാർഡിനായി തിരഞ്ഞെടുത്തതെന്ന് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോഡിനേറ്റിങ്ങ് എഡിറ്റർ അനിൽ അടൂർ പറഞ്ഞു.

സിറിയക് ഓർത്തഡോക്സ് ചർച്ച് വടക്കേ അമേരിക്കൻ അതിരൂപതാദ്ധ്യക്ഷൻ എൽദോ മാർ തീത്തോസ് മെത്രാപ്പോലീത്താ, ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, ഏഷ്യാനെറ്റ് ന്യൂസ് നോർത്ത് അമേരിക്കൻ ഓപ്പറേഷൻ മേധാവി കൃഷ്ണ കിഷോർ, ഏഷ്യാനെറ്റ് ന്യൂസ് കാനഡ പ്രതിനിധി ജിത്തു ദാമോധർ, സിറിയക് ഓർത്തഡോക്സ് ചർച്ച് വടക്കേ അമേരിക്കൻ കൗൺസിൽ അംഗം ജെനു മഠത്തിൽ,എന്നിവർ പങ്കെടുത്തു.

2024 ജൂലൈ 17 ബുധൻ വൈകിട്ട് നയാഗ്ര ഫാൾസിനടുത്തുള്ള അമേരിക്കാന കോൺഫറൻസ് റിസോർട്ട് സ്പാ & വാട്ടർപാർക്കിൽ വച്ചാണ് പരിപാടി നടന്നത്.

More Stories from this section

family-dental
witywide