യേശു ദൈവമാണെന്ന ആദ്യകാല ലിഖിതം ഇസ്രായേലി ജയിലിന്‍റെ തറയിൽ നിന്ന് കണ്ടെത്തി. 1,800 വർഷം പഴക്കമുള്ള മെഗിഡോ മൊസൈക്ക് എന്നറിയപ്പെടുന്ന ലിഖിതം ചാവുകടൽ ചുരുളുകൾക്ക് ശേഷമുള്ള ഏറ്റവും വലിയ കണ്ടെത്തലെന്നാണ് വാഷിംഗ്ടൺ ഡിസിയിലെ മ്യൂസിയം ഓഫ് ബൈബിൾ സിഇഒ കാർലോസ് കാംപോ പറഞ്ഞു. മൊസൈക്ക് ലിഖിതം ഇപ്പോൾ യുഎസിലെ ബൈബിൾ മ്യൂസിയത്തിന്‍റെ സംരക്ഷണയിലാണ്.
മെഗിദ്ദോ ജയിലിലെ ഒരു തടവുകാരനാണ് കണ്ടെത്തലിന് പിന്നിൽ. തറയില്‍ പതിച്ചിരുന്ന മൊസൈക്കിൽ ഗ്രീക്ക് ഭാഷയിൽ “ദൈവസ്നേഹിയായ അക്കെപ്റ്റോസ് യേശുക്രിസ്തുവിന് ഒരു സ്മാരകമായി മേശ സമർപ്പിച്ചിരിക്കുന്നു” എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ‘യേശുക്രിസ്തുവിനെ ദൈവമായി പ്രഖ്യാപിച്ച ആദ്യത്തെ ഭൗതിക വിളംബരം’ എന്നാണ് ഈ ലിഖിതത്തെ വിശേഷിപ്പിക്കുന്നത്. ഏകദേശം 2,000 വർഷങ്ങൾക്ക് മുമ്പ് ബ്രൂട്ടസ് എന്ന കരകൗശല വിദഗ്ദ്ധനാണ് ഈ തറയോടുകള്‍ പതിച്ചതെന്ന് എക്സിബിഷന്റെ ഉദ്ഘാടന വേളയിൽ കാംപോ പറഞ്ഞു.
ലോകത്തിലെ ആദ്യത്തെ പ്രാർത്ഥനാ ഹാൾ എഡി 230 -ൽ 581 ചതുരശ്രയടി മൊസൈക്കുകൾ കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. ഈ ലിഖിതത്തിന്‍റെ കണ്ടെത്തലോടെ യേശു ദൈവപുത്രനാണെന്ന് തുടക്ക കാലം മുതൽ ക്രിസ്ത്യാനികൾ വിശ്വസിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ചതായാണ് ഡെയ്‍ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്.
Jesus is God, 2000 year old inscription found in Israeli jail