
ഹൂസ്റ്റണ്‍: കോയമ്പത്തൂരില്‍ സ്ഥിതിചെയ്യന്ന ജെകെ കോളേജ് ഓഫ് നഴ്‌സിംഗ് & ഫിസിയോതെറാപ്പി 1995 ബാച്ചിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ രജത ജൂബിലി പുനഃസമാഗമം ഈ വരുന്ന ഒക്ടോബര്‍ അഞ്ചാം തിയതി
അമേരിക്കയിലെ ഹൂസ്റ്റണില്‍ വച്ച് നടത്തുന്നു.
വര്‍ണപ്പകിട്ടാര്‍ന്ന ഓര്‍മ്മകള്‍ പങ്കുവെക്കുന്നതിനും, പഴയ സൗഹൃദബന്ധങ്ങള്‍ പുതുക്കുന്നതിനും, നാളിതുവരെയുള്ള നമ്മുടെ വളര്‍ച്ചതളര്‍ച്ചകളൊക്കെ പങ്കിടുന്നതിനും, പരസ്പരം പിന്തുണക്കുന്നതിനും ഒക്ടോബര്‍ 5, 2024 വൈകുന്നേരം 5:30നു Grand Rosharon Estate, 848 JuliffManvel Rd, Rosharon, TX 77583, USAയില്‍ ഒരുമിച്ചുകൂടുന്നതിനായി ജെകെ കോളേജ് 1995 ബാച്ചില്‍പെട്ട എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
സംഗമത്തില്‍ ഗീതാ ടീച്ചര്‍ മുഖ്യാതിഥിയായി എത്തും. ജെകെ ക്യാമ്പസ് ജീവിതം അനുസ്മരണകളുമായി സുബീഷും, അനുവും നയിക്കുന്ന ഗൃഹാതുരമായ ഗാനമേള, സ്മൃതിപഥം നവീകരിക്കുന്നതിനുതകുന്ന സ്ലൈഡ് ഷോ, ഗ്രൂപ്പ് ബോട്ടിംഗ് ട്രിപ്പ്, ബാര്‍ബക്യൂ, ജീവിതാനുഭവങ്ങള്‍ പങ്കുവെക്കുന്നതിനുള്ള അവസരം
തുടങ്ങിയ നിരവധി വിനോദ പരിപാടികളടങ്ങുന്ന അവിസ്മരണീയമായ ഒരു വാരാന്ത്യമാണ് കാത്തിരിക്കുന്നത്. പങ്കെടുക്കുന്നവര്‍ സെപ്റ്റംബര്‍ 30നകം JK95Reunion@gmail.com വഴി സ്ഥിരീകരിക്കണമെന്ന് റീയൂണിയന്‍ സംഘാടകര്‍ നോയല്‍ തോമസ്, ജോസിമോള്‍ ജോസ് എന്നിവര്‍ അറിയിച്ചു















