രാജ്യം ഭരണ മാറ്റത്തിലേക്കെന്ന് കെ.സി വേണുഗോപാല്‍

ആലപ്പുഴ: കേരളത്തില്‍ വോട്ടിംഗ് പുരോഗമിക്കുന്നതിനിടെ സ്ഥാനാര്‍ത്ഥികളും പ്രധാന നേതാക്കളും രാവിലെയോടെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ കെ.സി വേണുഗോപാല്‍ തിരുവമ്പാടി സ്‌കൂളിലെ ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. രാജ്യത്ത് ഭരണമാറ്റം ഉണ്ടാകുമെന്ന് കെ.സി വേണുഗോപാല്‍ പ്രതികരിച്ചു.

രാജ്യത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ഡീല്‍ ഉണ്ടാക്കിയെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. പ്രകാശ് ജാവദേക്കറുമായി ഇ.പി ജയരാജന്‍ നടത്തിയത് മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള ഡീല്‍ ആണെന്നും കെ.സി വേണുഗോപാല്‍. ജാഗ്രതക്കുറവ് എന്ന് പറഞ്ഞ് മുഖ്യമന്ത്രി വിഷയം ലഘൂകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Also Read

More Stories from this section

family-dental
witywide