കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണം, 2 മാസത്തിന് ശേഷം 5 പേർക്കെതിരെ കേസെടുത്ത് പോലീസ്

എ.ഐ.സി.സി. സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് എതിരായ സൈബർ ആക്രമണത്തിൽ ആലപ്പുഴ സൈബർ ക്രൈം പോലീസ് അഞ്ചുപേർക്കെതിരെ കേസെടുത്തു. കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗം ജോൺസൺ എബ്രഹാം ഡി.ജി.പിക്ക് നൽകിയ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്. പരാതി നൽകി രണ്ട് മാസത്തിന് ശേഷമാണ് പോലീസ് കേസെടുക്കാൻ തയ്യാറായത്. പാർട്ടിയിലെ തന്നെ ഒരു വിഭാഗമാണ് കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിന് പിന്നിലെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ നേരത്തെ ആരോപിച്ചിരുന്നു.

കേസെടുക്കാൻ പോലീസ് കാലതാമസം വരുത്തിയതിന് പിന്നിൽ ആസൂത്രിത അട്ടിമറി ശ്രമമുണ്ടെന്ന് കാണിച്ച് ജോൺസൺ എബ്രഹാം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമീപിച്ചിരുന്നു. തുടർന്ന് ആഭ്യന്തര മന്ത്രി അന്വേഷണച്ചുമതല സൈബർ സെൽ ഐ.ജിക്ക് കൈമാറാൻ നിർദേശം നൽകി. ഇതിന് പിന്നാലെയാണ് ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്.

Cyber Attack Against KC Venugopal: Police Book Five People Under Non-Bailable Charges

More Stories from this section

family-dental
witywide