തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യപ്രതികരണത്തിൽ കോൺഗ്രസിനുള്ളിൽ അഭിപ്രായ വിത്യാസം. മുഖ്യമന്ത്രി വി ഡി സതീശന്റെ ശൈലിക്കെതിരെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ പ്രതികരണത്തിൽ അടൂർ പ്രകാശിനെ തള്ളി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രംഗത്തെത്തി. പാർട്ടി കാര്യങ്ങൾ പാർട്ടി വേദികളിൽ മാത്രം പറയണമെന്നും അതിനവസരം ഇല്ലെങ്കിൽ പാർട്ടി നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും അതാണ് എന്റെ ശൈലിയെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു.
കഴിഞ്ഞ നാലു മാസവും സർക്കാരിന് ഒപ്പമാണ് താൻ. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. അഭിപ്രായം ഉള്ളവരും അഭിപ്രായം ഇല്ലാത്തവരും ഉണ്ടാകും. അല്ലാതെ അഭിപ്രായ വ്യത്യാസമുള്ളവരെ തുണ്ടം തുണ്ടമാക്കി വെട്ടി ഇല്ലാതാക്കുന്ന പാർട്ടിയല്ല. അഭിപ്രായ വ്യത്യാസങ്ങൾ കേൾക്കേണ്ട വേദിയിൽ കേൾക്കുമെന്നും എന്റെ രാഷ്ട്രീയ ചരിത്രം അങ്ങനെയാണ്. എന്തു കിട്ടിയാലും കെ സി വേണുഗോപാലിനെ പ്രതിയാക്കാൻ ആണ് ശ്രമം. ചിലർക്ക് അതാണ് ഇഷ്ടമെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
K.C. Venugopal rebuffs Adoor Prakash; party matters should be discussed only on party platforms.













