ഡെമോക്രാറ്റുകൾക്ക് സന്തോഷം! പുതിയ സർവേയിലും ട്രംപിനെ പിന്തള്ളി കമലാ ഹാരിസ് മുന്നിൽ

വാഷിങ്ടൺ: വാഷിങഗ്ടൺ പോസ്റ്റ്-എബിസി ന്യൂസ്-ഇപ്‌സോസ് സർവേ പ്രകാരം, പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ദേശീയ വോട്ടെടുപ്പിൽ യുഎസ് വൈസ് പ്രസിഡൻ്റ് കമല ഹാരിസിന് റിപ്പബ്ലിക്കൻ എതിരാളി ഡൊണാൾഡ് ട്രംപിനേക്കാൾ നേരിയ ലീഡ്. കമലാ ഹാരിസിന് 49 ശതമാനവും ട്രംപിന് 45 ശതമാനവുമാണ് പിന്തുണ. നേരത്തെ ബൈഡന് ലഭിച്ചതിനേക്കാൾ വോട്ട് കമലാ ഹാരിസിന് ലഭിച്ചു. മൂന്നാം കക്ഷി സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തിയ സർവേയിൽ കമലാ ഹാരിസിന് 47 ശതമാനവും ട്രംപിന് 44 ശതമാനവും റോബർട്ട് എഫ്. കെന്നഡി ജൂനിയറിന് 5 ശതമാനവും വോട്ട് ലഭിച്ചു.

ഡെമോക്രാറ്റുകളുടെ ദേശീയ കൺവെൻഷൻ തിങ്കളാഴ്ച രാത്രി ആരംഭിക്കുമ്പോൾ കമലാ ഹാരിസിൻ്റെന് ലീഡ് ലഭിച്ചത് ഡെമോക്രാറ്റുകൾക്ക് ധൈര്യം പകരും. കൺവെൻഷനിൽ, ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി കമലാ ഹാരിസിന്റെ പേര് ഔദ്യോ​ഗികമായി പ്രഖ്യാപിക്കും. ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിൽ പങ്കെടുക്കുന്നതിന് മുന്നോടിയായാണ് ഹാരിസ് ഞായറാഴ്ച ചിക്കാഗോയിലെത്തിയിരുന്നു. മിഷിഗൺ, പെൻസിൽവാനിയ, വിസ്കോൺസിൻ, നോർത്ത് കരോലിന, ജോർജിയ, അരിസോണ, നെവാഡ എന്നീ ഏഴ് പ്രധാന സ്വിംഗ് സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിൻ്റെ ഫലം നിർണയിക്കുന്നതിൽ നിർണായകമാകും.

Kamala Harris Tops Donald Trump In National Poll Ahead Of Democratic Convention