
മാർട്ടിൻ വിലങ്ങോലിൽ
ഡാളസ്: അമേരിക്കയില്‍ സര്‍ഗവാസനയുള്ള മലയാളകവികളെയും എഴുത്തുകാരേയും പ്രോത്സാഹിപ്പിക്കുവാനായി ഡാലസിലെ എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി ഏർപ്പെടുത്തിയിരിക്കുന്ന കവിതാ അവാർഡ് ഈ വർഷവും നൽകും. പ്രവാസി മലയാളകവി ജേക്കബ് മനയലിന്റെ സ്മരണാര്‍ത്ഥമാണ് ഈ കവിതാ അവാർഡ് നൽകി വരുന്നത്.
ഇതോടൊപ്പം 2024 ൽ നമ്മെ വിട്ടുപിരിഞ്ഞ പ്രവാസി സാഹിത്യകാരൻ എബ്രഹാം തെക്കേമുറിയുടെ നാമത്തിലുള്ള ചെറുകഥാ പുരസ്കാരവും ഈ വർഷം മുതൽ നൽകപ്പെടും.
വിജയികൾക്ക് ഇരുനൂറ്റിയൻപതു യുഎസ് ഡോളറും പ്രശസ്തിപത്രവും, 2025 മാർച്ച്- ഏപ്രിൽ മാസങ്ങളിൽ ഡാലസ്സിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ വച്ചു നൽകപ്പെടും.
പൊതുനിബന്ധനകൾ.
- വടക്കേ അമേരിക്കയിലും, കാനഡയിലും വസിക്കുന്ന മലയാള കവികൾക്ക് ഇതിൽ പങ്കെടുക്കാവുന്നതാണ്
- രചനകൾ മൗലികമായിരിക്കണം. പുസ്തകരൂപത്തിലോ മുഖ്യധാരാ മാധ്യമങ്ങൾ, സോഷ്യൽ മീഡിയ വഴി
പ്രസിദ്ധീകരിക്കാത്തതായിരിക്കണം. - രചനകൾ മതസ്പര്‍ദ്ധ വളർത്തുന്നതോ, കക്ഷി രാഷ്ട്രീയപരമായതോ, വ്യക്തിഹത്യ നടത്തുന്ന തരത്തിലോ ആകരുത്.
- മലയാള പദ്യഗദ്യ കവിതകളും മലയാളചെറുകഥകളും ആണു പരിഗണിക്കപ്പെടുന്നത്.
- ഒരു വർഷം അയച്ചു തന്ന കൃതി മറ്റൊരു വർഷം സ്വീകരിക്കുന്നതല്ല.
6.മുൻ വർഷങ്ങളിൽ ഈ അവാർഡുകൾ നേടിയവരും ഈ വർഷത്തെ കെഎൽഎസ്സ് കമ്മറ്റി മെംബർമാരും പങ്കെടുക്കുവാൻ അർഹരല്ല
സജീവസാഹിത്യപ്രതിഭകളായ അഞ്ച് അംഗങ്ങളടങ്ങുന്നതാണു ജഡ്‌ജിങ് കമ്മിറ്റി.
അവാർഡ് പ്രഖ്യാപനം KLS ഫേസ്ബുക്ക് പേജിലും, വെബ്സൈറ്റിലും, മുഖ്യധാരാ ഓൺലൈൻ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്നതാണ്.
രചയിതാവിന്റെ പേരു വയ്ക്കാതെ കൃതികൾ പിഡീഎഫ് / ഫോട്ടോ ആയി ഈമെയിലിലൂടെ അയയ്ക്കേണ്ടതാണ്. ഒരാളിൽ നിന്നു ഒരു കവിതയും ഒരു കഥയും മാത്രമേ മൽസരത്തിനായി സ്വീകരിക്കുകയുള്ളൂ.
കൃതികൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31 , 2024.
അയക്കേണ്ട വിലാസം: Email : klsdallas90@gmail.com












