കേരള ജനത വിധി കുറിച്ചു, പോളിംഗ് ശതമാനം 70.80, ഏറ്റവും ഒടുവിൽ വോട്ട് രേഖപ്പെടുത്തിയത് രാത്രി 11.43ന്

തിരുവനന്തപുരം: ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്തെ വോട്ടടുപ്പ് പൂർത്തിയായപ്പോൾ ഏറ്റവും ഒടുവിലെ ഔദ്യോഗിക കണക്ക് പ്രകാരം കേരളത്തിലെ പോളിംഗ് ശതമാനം 70.35 ആണ് രേഖപ്പെടുത്തിയത്. ഇക്കാര്യത്തിൽ നേരിയ വ്യത്യാസം ഉണ്ടായേക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. രാവിലെ ആകും ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക. ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് സംസ്ഥാനത്ത് പോളിംഗ് 70.80 ശതമാനമാണ്. 75.74 ശതമാനം പേർ ജനവിധി കുറിച്ച കണ്ണൂരാണ് ഇക്കാര്യത്തിൽ മുന്നിൽ. 63.32 ശതമാനം പേർ മാത്രം വോട്ട് രേഖപ്പെടുത്തിയ പത്തനംതിട്ടയാണ് ഇക്കാര്യത്തിൽ ഏറ്റവും പിന്നിൽ.

കണ്ണൂരിന് പുറമേ 10 മണ്ഡലങ്ങളിലും 70 ശതമാനത്തിലേറെ പോളിംഗ് ഉയ‍ർന്നു. ആലപ്പുഴ-74.37, ചാലക്കുടി-71.68, തൃശൂര്‍-72.11, പാലക്കാട്-72.68, ആലത്തൂര്‍-72.66, മലപ്പുറം-71.68, കോഴിക്കോട്-73.34, വയനാട്-72.85, വടകര 73.36, കാസര്‍ഗോഡ്-74.28 മണ്ഡലങ്ങളിലാണ് പോളിംഗ് ശതമാനം 70 കടന്നത്.

പോളിങ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും നീണ്ടനിരയായിരുന്നു അനുഭവപ്പെട്ടത്. ആറുമണിക്ക് ഔദ്യോഗികമായി സമയം അവസാനിച്ചെങ്കിലും ടോക്കണ്‍ കൈപ്പറ്റി ക്യൂവില്‍ തുടരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കിയിരുന്നു. പലയിടത്തും പോളിങ് രാത്രി വൈകിവരെയും തുടര്‍ന്നു.

വടകര കുറ്റ്യാടി മണ്ഡലത്തിലെ 141 -ാം ബൂത്തിലാണ് (മുടപ്പിലാവില്‍ എല്‍ പി സ്‌കൂള്‍) ഏറ്റവും അവസാനം പോളിങ് അവസാനിച്ചത്. 11.43നാണ് അവസാനത്തെ ആള്‍ വോട്ട് ചെയ്തത്

ഏറ്റവും ഒടുവിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ കണക്ക് ഇപ്രകാരം

സംസ്ഥാനം- 70.35

  1. തിരുവനന്തപുരം-66.43
  2. ആറ്റിങ്ങല്‍-69.40
  3. കൊല്ലം-67.92
  4. പത്തനംതിട്ട-63.35
  5. മാവേലിക്കര-65.88
  6. ആലപ്പുഴ-74.37
  7. കോട്ടയം-65.59
  8. ഇടുക്കി-66.39
  9. എറണാകുളം-68.10
  10. ചാലക്കുടി-71.68
  11. തൃശൂര്‍-72.11
  12. പാലക്കാട്-72.68
  13. ആലത്തൂര്‍-72.66
  14. പൊന്നാനി-67.93
  15. മലപ്പുറം-71.68
  16. കോഴിക്കോട്-73.34
  17. വയനാട്-72.85
  18. വടകര-73.36
  19. കണ്ണൂര്‍-75.74
  20. കാസര്‍ഗോഡ്-74.28

ആകെ വോട്ടര്‍മാര്‍-2,77,49,159
ആകെ വോട്ട് ചെയ്തവര്‍-1,95,22259(70.35%)
ആകെ വോട്ട് ചെയ്ത പുരുഷന്മാര്‍-93,59,093(69.76%)
ആകെ വോട്ട് ചെയ്ത സ്ത്രീകള്‍-1,01,63,023(70.90%)
ആകെ വോട്ട് ചെയ്ത ട്രാന്‍സ് ജെന്‍ഡര്‍-143(38.96%

Kerala Lok Sabha Polls 2024 Live: Voters queue up even after 12 hours of polling, turnout crosses 70%

More Stories from this section

family-dental
witywide