നവജാത ശിശുവിനെ കൊലപ്പെടുത്തിയ യുവതി റിമാൻഡിൽ, ഡോക്ടറുടെ റിപ്പോർട്ട് കിട്ടിയ ശേഷം മാത്രം കസ്റ്റഡി അപേക്ഷയെന്ന് പൊലീസ്

കൊച്ചി: കേരളത്തെ ഞെട്ടിച്ച പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയായ യുവതിയെ റിമാൻഡ് ചെയ്തു. ഈ മാസം 18 വരെയാണ് യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്. മജിസ്ട്രേറ്റ് ആശുപത്രിയിൽ എത്തിയാണ് നടപടികൾ പൂർത്തിയാക്കിയത്. തത്കാലം യുവതിയെ കസ്റ്റഡിയിൽ കിട്ടാനായി അപേക്ഷ നൽകേണ്ടതില്ലെന്നാണ് പൊലീസിന്‍റെ തീരുമാനം. യുവതിയുടെ ആരോഗ്യം സംബന്ധിച്ച് ഡോക്ടറുടെ റിപ്പോർട്ട് കിട്ടിയ ശേഷം മാത്രം കസ്റ്റഡി അപേക്ഷ നൽകിയാൽ മതിയെന്നാണ് തീരുമാനിച്ചിട്ടുള്ളത്.

അതേസമയം നവജാതശിശുവിന്‍റെ കൊലപാതകത്തിൽ യുവതിയുടെ മൊഴിയിലെ വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. കൊലപാതക ശേഷമാണ് ഫ്ലാറ്റിൽ നിന്ന് കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞതെന്നടക്കം യുവതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊന്നതെന്നും യുവതി വെളിപ്പെടുത്തി. പ്രസവിച്ച ഉടനെ യുവതി കുഞ്ഞിന്റെ വായിൽ തുണി തിരുകി. കഴുത്തിൽ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി. മൃതദേഹം ഉപേക്ഷിക്കാനായിരുന്നു യുവതി തീരുമാനിച്ചതെങ്കിലും എട്ട് മണിയോടെ അമ്മ വാതിലിൽ മുട്ടിയതോടെ പരിഭ്രാന്തിയിലായി. കൈയിൽ കിട്ടിയ കവറിൽ കുഞ്ഞിനെ പൊതിഞ്ഞ് ഫ്ലാറ്റിൽ നിന്ന് വലിച്ചെറിയുകയായിരുന്നുവെന്നും യുവതി വ്യക്തമാക്കി. ഇതിനിടയിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്നും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് കൊച്ചി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. യുവതിയുടെ മൊഴി പ്രകാരമാകും കൂടുതൽ അന്വേഷണം നടക്കുക. യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദിക്കുക ഡോക്ടറുടെ റിപ്പോർട്ട്‌ കിട്ടിയ ശേഷം മാത്രമായിരിക്കുമെന്നും യുവതി പറഞ്ഞ സുഹൃത്തിനെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും കമ്മീഷണർ വ്യക്തമാക്കി.

kochi infant murder case mother remanded

More Stories from this section

dental-431-x-127
witywide