
കൊച്ചി: ഗ്ലോബല്‍ മലയാളി ഫെസ്റ്റിവലിന് ആതിഥേയത്വം വഹിക്കാന്‍ കൊച്ചി ഒരുങ്ങുന്നു. അടുത്ത വര്‍ഷം മൂന്നുദിവസങ്ങളിലായാണ് ഗ്ലോബല്‍ മലയാളി ഫെസ്റ്റിവലിന് കൊച്ചി ആതിഥേയത്വം വഹിക്കുക. പരിപാടി സംബന്ധിച്ച വിശദമായ വിവരങ്ങള്‍ പ്രധാന സംഘാടകര്‍ ഒക്ടോബര്‍ 5 ശനിയാഴ്ച കൊച്ചിയിലെ ഹോട്ടല്‍ ലുമിനാരയില്‍ നടത്തുന്ന വാര്‍ത്താ സമ്മേളത്തില്‍ നല്‍കും.
ഓര്‍ഗനൈസേഷന്റെ സിഇഒ ആന്‍ഡ്രൂ പപ്പച്ചന്‍ (യുഎസ്എ), ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ ജോര്‍ജ് എം. കാക്കനാട്ട് (യുഎസ്എ), സിഎഫ്ഒ സജി തോമസ്, (ദുബായ്), മാനേജിങ് ഡയറക്ടര്‍ അബ്ദുള്ള മഞ്ചേരി (സൗദി അറേബ്യ), ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പ്രകാശ് മാമ്മന്‍ (കൊച്ചി), ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ലിജു മാത്യു (ദുബായ്), ക്രിയേറ്റീവ് പ്രൊഡക്ഷന്‍സ് ഡയറക്ടര്‍ അനീഷ് കരിനാട് (തിരുവനന്തപുരം) എന്നിവര്‍ പങ്കെടുക്കും.















