‘ചെക്ക്’ വച്ചു ലോക സുന്ദരി പട്ടം! ക്രിസ്റ്റീന പിസ്കോവ ലോക സുന്ദരി; ഇന്ത്യക്കും സിനി ഷെട്ടിക്കും നിരാശ, അവസാന നാലിലെത്താനായില്ല

മുംബൈ: നീണ്ട ഇരുപത്തിയെട്ടd വർഷങ്ങൾക്കിപ്പുറം ഇന്ത്യൻ മണ്ണിൽ അരങ്ങേറിയ മിസ് വേൾഡ് മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിലെ ക്രിസ്റ്റീന പിസ്കോവ കിരീടം ചൂടി. മിസ് വേൾഡ് മത്സരത്തിന്‍റെ 71-ാം പതിപ്പിന് മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്‍ററിലായിരുന്നു അരങ്ങൊരുങ്ങിയത്. ഇന്ത്യൻ മണ്ണിൽ ഇന്ത്യൻ സുന്ദരി സിനി ഷെട്ടി കിരീടം നേടുമെന്ന പ്രതീക്ഷക്ക് കനത്ത നിരാശ സമ്മാനിച്ചാണ് മത്സരം അവസാനിച്ചത്. ഫെമിന മിസ് ഇന്ത്യ 2022 വിജയിയായ സിനി ഷെട്ടിക്ക് അവസാന നാലില്‍ എത്താന്‍ സാധിച്ചില്ല. ചെക്ക് സുന്ദരി ക്രിസ്റ്റീന പിസ്കോവ ലോക സുന്ദരി പട്ടം നേടിയപ്പോൾ ലബനൻ സുന്ദരി യാസ്മിന സൈതൂനാണ് ഫസ്റ്റ് റണ്ണറപ്പായത്.

പ്രശസ്ത സംവിധായകനും നിർമാതാവുമായ കരൺ ജോഹറായിരകുന്നു എഴുപത്തിയൊന്നാമത് മിസ് വേൾഡ് മത്സരത്തിന്റെ അവതാരകൻ. വൈകുന്നേരം 7.30 ന് തുടങ്ങിയ ചടങ്ങുകൾ 11 മണിയോടെയാണ് അവസാനിച്ചത്. 2017 ൽ മാനുഷി ചില്ലറിനുശേഷം കർണാടകയിൽ നിന്നുള്ള സിനി ഷെട്ടിയിലൂടെ ലോകസുന്ദരിപ്പട്ടം സ്വന്തമാകുമോയെന്നായിരുന്നു ഇന്ത്യ ഉറ്റുനോക്കിയത്. എന്നാൽ അവസാന നാലിൽ പോലും സിനി ഷെട്ടിക്ക് എത്താനാകാത്തത് നിരാശയായി.

Krystyna Pyszkova From Czech Republic Crowned Miss World 2024 Winner details

More Stories from this section

family-dental
witywide