ലക്ഷ്മൺ നരസിംഹൻ സ്റ്റാർബക്സ് സിഇഒ സ്ഥാനം ഒഴിഞ്ഞു; പകരം ബ്രയാൻ നിക്കോൾ

ന്യൂയോർക്ക്: ചിപ്പോട്ടിലെ ചീഫ് എക്‌സിക്യൂട്ടീവായ ബ്രയാൻ നിക്കോൾ സ്റ്റാർബക്സ് കോഫി ശൃംഖലയുടെ പുതിയ സിഇഒ ആകും. സ്റ്റാർബക്സിന്റെ നിലവിലെ ബോസ് ലക്ഷ്മൺ നരസിംഹൻ ചുമതല ഒഴിയുന്നതിനെ തുടർന്നാണ് ബ്രയാൻ നിക്കോൾ ഈ പദവിയിലേക്കെത്തുന്നത്. സ്റ്റാർബക്സ് വില്പനയിൽ പുറകിലേക്ക് പോയ സാഹചര്യത്തിലാണ് നേതൃമാറ്റം.

ഉപഭോക്താക്കളുടെ വികാരവും വിപണിയിലെ മറ്റ് പ്രശ്നങ്ങളും കണക്കിലെടുത്താണ് നേതൃമാറ്റമെന്ന് സ്റ്റാർബക്സ് അറിയിച്ചു.

“ബ്രയാൻ സംസ്കാരത്തെ മുറുകെ പിടിക്കുന്ന ആളാണ്. അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് ഏറെ ഗുണം ചെയ്യും,” സ്റ്റാർബക്സ് ബോർഡ് ചെയർ മെലോഡി ഹോബ്സൺ ഒരു പ്രസ്താവനയിൽ പറഞ്ഞു. 2018 മുതൽ നിക്കോൾ ചിപ്പോട്ടിലിൻ്റെ സിഇഒ ആയി സേവനമനുഷ്ഠിക്കുന്നയാളാണ്.

പെപ്‌സികോയുടെയും മറ്റ് ഉപഭോക്തൃ ബ്രാൻഡുകളുടെയും തലപ്പത്ത് പ്രവർത്തിച്ച പരിചയസമ്പന്നനായ ലക്ഷ്മൺ നരസിംഹൻ 2023ലാണ് സ്റ്റാർബക്സിന്റെ ചുമതലക്കാരനായത്. അദ്ദേഹം ബ്രാൻഡിൻ്റെ വിതരണ ശൃംഖലയിൽ പുതുമകൾ സൃഷ്ടിക്കുകയും സ്റ്റാർബക്സിന്റെ പ്രവർത്തനങ്ങളെ ഊർജിതമാക്കുകയും ചെയ്തുവെന്ന് പ്രസ്താവനയിൽ പറയുന്നു.

More Stories from this section

family-dental
witywide