കമല ഭാവിയില്‍ അമേരിക്കന്‍ പ്രസിഡന്റാകുമെന്ന് മല്ലിക ഷെരാവത്ത്; പറഞ്ഞത് 2009 ല്‍, ദേ ഇപ്പോള്‍ വൈറല്‍!

വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി പ്രചാരണം കൊഴുപ്പിച്ചിരിക്കുകയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമലാ ഹാരിസ്. ബൈഡന്‍ പിന്മാറിയതോടെയാണ് കമലയ്ക്ക് നറുക്കു വീണത്. കമല ജയിച്ചാല്‍ അമേരിക്ക പുതു ചരിത്രമെഴുതും. ആദ്യ വനിതാ പ്രസിഡന്റിനെ നേടി എന്ന ചരിത്രം. കമലയുടെ വിജയം പണ്ടേ ഒരാള്‍ പ്രവചിച്ചതാണെന്നും കമല അമേരിക്കന്‍ പ്രസിഡന്റാകുമെന്നും ചൂണ്ടിക്കാട്ടുന്ന ഒരു പഴയ പോസ്റ്റാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.

കമല ഭാവിയില്‍ അമേരിക്കന്‍ പ്രസിഡന്റാകുമെന്ന് ബോളിവുഡ് നടി മല്ലിക ഷെരാവത്ത് നടത്തിയ പ്രവചനമാണ് സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്. 2009 ല്‍ താരം നടത്തിയ പ്രവചനമാണ് സോഷ്യല്‍ മീഡിയ ഒന്നര പതിറ്റാണ്ടിനു ശേഷം കുത്തിപ്പൊക്കിയത്. മല്ലികയുടെ പഴയ പോസ്റ്റ് പൊക്കിയെടുത്തവര്‍ അവരുടെ ദീര്‍ഘ വീക്ഷണത്തെ പുകഴ്ത്തുകയും ചെയ്തിരുന്നു.

2009 ജൂണ്‍ 23നാണ് മല്ലിക ഇങ്ങനെയൊരു പ്രവചനം നടത്തിയത്. കുറച്ചു വര്‍ഷങ്ങളായി യു.എസിലാണ് മല്ലികയും. ‘യു.എസ് പ്രസിഡന്റാകുമെന്ന് കരുതുന്ന ഒരു സ്ത്രീയുമായി വിനോദ പരിപാടിയില്‍ ഏര്‍പ്പെടുന്നത് രസകരമായിരിക്കും.’-എന്നാണ് മല്ലിക അന്ന് ട്വീറ്റ് ചെയ്തത്. ആ ട്വീറ്റാണ് ഇപ്പോള്‍ വൈറലായത്.

അതേസമയം, അടുത്തിടെ ‘വാനിറ്റി ഫെയറി’ന് നല്‍കിയ അഭിമുഖത്തില്‍ മല്ലിക വീണ്ടും കമലയെ പുകഴ്ത്തിയിരുന്നു. വെസ് പ്രസിഡന്റ് കമല ഹാരിസിന്റെ ‘സ്വയം നിര്‍മ്മിത’ രാഷ്ട്രീയ ജീവിതത്തെ അഭിനന്ദിക്കുകയും ‘ഇന്ത്യയില്‍ ഇത്തരം സ്ത്രീ രാഷ്ട്രീയക്കാര്‍ വളരെ വിരളമാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഇവിടെ ഞാന്‍ കണ്ടുമുട്ടുന്നത് സ്വന്തം കൈകൊണ്ട് എല്ലാം നേടിയെടുത്ത ഒരു സ്ത്രീയെയാണെന്നും ഷെരാവത്ത് വാനിറ്റി ഫെയറിനോട് പറഞ്ഞു.

More Stories from this section

family-dental
witywide