മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സാന്ത്വന സ്പർശം അമേരിക്ക വഴിയും

അഭിനയത്തിൽ മാത്രമല്ല ജീവകാരുണ്യ പ്രവർത്തനങ്ങളിലും എന്നും മുന്നിലാണ് മലായളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടി ഫാൻസ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ അമേരിക്കൻ ഭാരവാഹികൾ തിരുവനന്തപുരം സ്വദേശി വിശാഖ് രവീന്ദ്രന് കൈത്താങ്ങായി എത്തിയിരിക്കുന്നു.

ഒരാഴ്ച കൊണ്ട് അസോസിയേഷൻ ഒരുലക്ഷത്തി തൊണ്ണൂറായിരത്തിലധികം രൂപ സമാഹരിച്ച് തിരുവനന്തപുരം സ്വദേശി വിശാഖ് രവീന്ദ്രന് ഇലക്ട്രിക്ക് വീൽച്ചർ നൽകി.

സന്ദീപ് ഗോവിന്ദൻ പ്രസിഡന്റും, നിഷാദ് കാവുങ്കൽ സെക്രട്ടറിയും, ബൈജു ജോൺ ട്രഷറർ എന്നിവരാണ് സംഘടനയുടെ ഭാരവാഹികൾ.

ഒരു വർഷത്തിലധികമായി വിശാഖ് കിടപ്പിലായിരുന്നു. റോബർട്ട് കുര്യാക്കോസ് (ജിൻസ്) നേതൃത്വം വഹിക്കുന്ന കെയർ ആൻഡ് ഷെയർ മുഖേനെ അമേരിക്കയിലെ കെയർ ആൻഡ് ഷെയർ കോർഡൊണേറ്റർ റോഷന് ആ ആവശ്യം വന്നപ്പോൾ തന്നെ ആ ആഗ്രഹം സഫലീകരിക്കുകയായിരുന്നു.

More Stories from this section

family-dental
witywide