ഒഹായോയിൽ മൂന്ന് മക്കളെ വെടിവച്ചുകൊന്ന പിതാവിന് ജീവപര്യന്തം

ബറ്റാവിയ (ഒഹായോ): ഒഹായോയിൽ മൂന്ന് മക്കളെ വെടിവച്ചുകൊന്ന കേസിൽ കുട്ടികളുടെ പിതാവ് ചാഡ് ഡോർമാന് ജീവപര്യന്തം തടവ്. കൊലപാതക കുറ്റം സമ്മതിച്ചതിനെ തുടർന്നാണ് ക്ലെർമോണ്ട് കൗണ്ടി ജഡ്ജി ചാഡ് ഡോർമാനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. മുൻ ഭാര്യയെയും രണ്ടാനമ്മയെയും പരുക്കേൽപ്പിച്ചതിന് ജീവപര്യന്തം തടവിന് പുറമെ 16 വർഷം കൂടി പ്രതിക്ക് ശിക്ഷ വിധിച്ചിട്ടുണ്ട്.

2023 ജൂൺ 15 ന്, മൺറോ ടൗൺഷിപ്പിൽ പ്രതിയുടെ മക്കളായ ക്ലേട്ടൺ ഡോർമാൻ( 7) ,ഹണ്ടർ ഡോർമാൻ( 4), ചേസ് ഡോർമാൻ( 3) എന്നിവരുടെ കൊലപാതകങ്ങളിൽ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂട്ടർ മാർക്ക് ടെകുൽവ് ആവശ്യപ്പെട്ടു. വീട്ടിൽനിന്നും കസ്റ്റഡിയിലെടുത്ത പ്രതി, കൊലപാതകം ആസൂത്രണം ചെയ്തതായി സമ്മതിച്ചതായും കടുത്ത മാനസിക രോഗവുമായി മല്ലിടുകയായിരുന്നെന്ന് പ്രതിഭാഗം അഭിഭാഷകർ വാദിച്ചിരുന്നു.

“എനിക്ക് ദേഷ്യവും നിരാശയും ഒരുപാട് സങ്കടവുമുണ്ട്. സങ്കടം ഒരിക്കലും മാഞ്ഞുപോകില്ല. ഒരു ശിക്ഷയും ഒരിക്കലും എന്‍റെ കുട്ടികളെ തിരികെ കൊണ്ടുവരില്ല. തന്‍റെ ജീവിതകാലം മുഴുവൻ അയാൾ ജയിലിൽ ചെലവഴിക്കുമെന്ന് ഉറപ്പ് ലഭിക്കുന്നതാണ് എന്‍റെ കുടുംബത്തിന് നല്ലത്,” കുട്ടികളുടെ അമ്മയും പ്രതിയുടെ മുൻ ഭാര്യയുമായ ലോറ ഡോർമാൻ പറഞ്ഞു.

More Stories from this section

family-dental
witywide