ഗൾഫ് രാജ്യങ്ങളുടെ പുനർനിർമാണത്തിന് ഇറാന്റെ സ്വത്തുക്കൾ ഉപയോഗിക്കാനുള്ള നീക്കവുമായി അമേരിക്ക

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിനിടെ നാശനഷ്ടം നേരിട്ട അമേരിക്കയുടെ ഗൾഫ് സഖ്യരാജ്യങ്ങളുടെ പുനർനിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ ഉപയോഗിക്കുന്ന കാര്യം അമേരിക്കൻ ട്രഷറി വകുപ്പ് പരിഗണിക്കുന്നതായി റിപ്പോർട്ട്. അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റിന്റെ നിർദേശപ്രകാരം, യുദ്ധം ആരംഭിച്ചതിനുശേഷം ഗൾഫ് രാജ്യങ്ങൾക്കുണ്ടായ നാശനഷ്ടങ്ങളുടെ സമഗ്ര കണക്ക് ശേഖരിക്കാൻ നടപടികൾ ആരംഭിച്ചതായാണ് വിവരം.

ഭാവിയിൽ ഇറാന്റെ ഭാഗത്തുനിന്ന് ഉണ്ടാകാവുന്ന ആക്രമണങ്ങളാൽ സംഭവിക്കുന്ന നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനും ഇറാന്റെ സ്വത്തുക്കൾ വിനിയോഗിക്കാനുള്ള സാധ്യതകൾ ട്രഷറി വകുപ്പ് പരിശോധിക്കുന്നുണ്ട്. ഇറാന്റെ വിദേശ ബാങ്ക് അക്കൗണ്ടുകളിൽ മരവിപ്പിച്ചിട്ടുള്ള പണമോ മറ്റ് ആസ്തികളോ പുനർനിർമാണ ഫണ്ടായി ഉപയോഗിക്കുമോയെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.

ഇതിനിടെ, അമേരിക്കയും ഇറാനും തമ്മിലുള്ള പരോക്ഷ സമാധാന ചർച്ചകൾ തുടരുകയാണ്. വിദേശരാജ്യങ്ങളിൽ മരവിപ്പിച്ചിട്ടുള്ള ബില്യൺ കണക്കിന് ഡോളർ മൂല്യമുള്ള ഇറാനിയൻ സ്വത്തുക്കൾ മോചിപ്പിക്കുന്നതിനായി സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച യുദ്ധത്തിൽ സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ, ഒമാൻ എന്നിവയുൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയെന്നാണ് റിപ്പോർട്ടുകൾ.

The US Treasury Department will use Iranian assets to help U.S. Gulf allies recover from damage caused by Tehran’s regime during the Iran war

More Stories from this section

family-dental
witywide