മാര്‍ത്തോമ്മാ യുവജനസഖ്യം നോര്‍ത്ത് അമേരിക്ക ഭദ്രാസന കോണ്‍ഫ്രറന്‍സ് സെപ്റ്റംബര്‍ 26 മുതല്‍ 29 വരെ ഡാളസില്‍

ഡാളസ് : മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസന യുവജനസഖ്യത്തിന്റെ ഇരുപത്തി രണ്ടാമത് ഭദ്രാസന കോണ്‍ഫ്രറന്‍സ് സെപ്റ്റംബര്‍ 26 (വ്യാഴാഴ്ച) മുതല്‍ 29 (ഞായര്‍) വരെ ഡാളസില്‍. മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് ദേവാലയത്തില്‍ വെച്ച് വൈകുന്നേരം 5 മണിക്ക് നടത്തപ്പെടുന്ന സമ്മേളനത്തില്‍ ഭദ്രാസനാധ്യക്ഷന്‍ ബിഷപ് ഡോ. എബ്രഹാം മാര്‍ പൗലോസ് ഉത്ഘാടനം നിര്‍വ്വഹിക്കും.

ചടങ്ങില്‍ വെരി റവ.ഡോ.ചെറിയാന്‍ തോമസ് (മുന്‍ മാര്‍ത്തോമ്മാ സഭാ സെക്രട്ടറി), റവ.സാം കെ ഈശോ (ഭദ്രാസന യുവജനസഖ്യം വൈസ് പ്രസിഡന്റ്), ബിജി ജോബി (ഭദ്രാസന യുവജനസഖ്യം സെക്രട്ടറി), ബിജു മാത്യു (കോപ്പല്‍ സിറ്റി കൗണ്‍സില്‍ മെമ്പര്‍) എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിക്കും.

വിശ്വാസ തികവുള്ള ഭാവി (Mould Fashioning A Faith Full Future) എന്ന ചിന്താവിഷയത്തെ കേന്ദ്രീകരിച്ച് നടത്തപ്പെടുന്ന കോണ്‍ഫ്രറന്‍സിന് ബാംഗ്ലൂര്‍ എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ സെന്റര്‍ ഡയറക്ടറും, വികാരി ജനറാളും ആയ റവ.ഡോ.ശ്യാം പി. തോമസ് മുഖ്യ നേതൃത്വം നല്‍കും.

വിവിധ സെഷനുകളില്‍ റവ.ജോസഫ് ജോണ്‍, റവ.എബ്രഹാം കുരുവിള, റവ. എബ്രഹാം തോമസ്, ഷിനോദ് മാത്യു, ഡോ.ഏബല്‍ മാത്യു, സിസില്‍ ചെറിയാന്‍ സിപിഎ, ദിലീപ് ജേക്കബ്, ജോതം സൈമണ്‍ എന്നിവരും, കുട്ടികളുടെ പ്രത്യേക സെഷന് സ്റ്റേയ്‌സി വര്‍ഗീസ് ആന്‍ഡ്രൂസും നേതൃത്വം നല്‍കും. ഭദ്രാസനത്തിന്റെ വിവിധ ഇടവകളില്‍ നിന്നായി ഏകദേശം 450 ല്‍ പരം യുവജനസഖ്യാംഗങ്ങള്‍ ഇതിനോടകം കോണ്‍ഫ്രറന്‍സിനായി രജിസ്റ്റര്‍ ചെയ്തതായി സംഘാടകര്‍ അറിയിച്ചു.

കോണ്‍ഫ്രറന്‍സ് പ്രസിഡന്റ് റവ. അലക്‌സ് യോഹന്നാന്‍, റവ. എബ്രഹാം തോമസ്, ജോബി ജോണ്‍ (ജനറല്‍ കണ്‍വീനര്‍) റിജാ ക്രിസ്റ്റി (കോ. കണ്‍വീനര്‍ ), ഭദ്രാസന യുവജനസഖ്യം കൗണ്‍സില്‍ അംഗങ്ങളായ റവ.സാം കെ. ഈശോ, ബിജി ജോബി, അനീഷ് വര്‍ഗീസ്, ബിന്‍സി ജോണ്‍ (ഭദ്രാസന കൗണ്‍സില്‍ മെമ്പര്‍ ) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ കോണ്‍ഫ്രറന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.