
ഹൂസ്റ്റണ്‍: കോട്ടയം എംറ്റി സെമിനാരി ഹൈസ്‌കൂളില്‍ നിന്നും 1974 ല്‍ എസ്എസ്എല്‍സിക്കു പഠിച്ചവര്‍ 2024-ല്‍ 50 വര്‍ഷം തികയ്ക്കുകയാണ്!
അമ്പത് മഹത്തായ വര്‍ഷങ്ങള്‍ എന്ന നാഴികക്കല്ലിനെ സമീപിക്കുമ്പോള്‍, ഏറെ സംതൃപ്തി നിറയുന്ന ഒരു ഗൃഹാതുരത്വവും ആത്മനിര്‍വൃതിയും ഉണരുകയാണ്. എംറ്റി സ്‌കൂള്‍ നമ്മള്‍ ഓരോരുത്തരുടേയും ജീവിതത്തിന്റെ അടിത്തറയിട്ടു എന്നതിനു ഒരു സംശയവുമില്ല.
ജീവിതത്തിന്റെ തിരക്കിട്ട ഓട്ടത്തിനൊടുവില്‍ ഒരു തിരിഞ്ഞുനോട്ടം എപ്പോഴും ഏറെ പ്രിയങ്കരമായ അനുഭവമാണ്. പഴയ നാളുകളിലെ സ്‌കൂള്‍ ദിനങ്ങളുടെ തുടക്കം കുറിച്ചിരുന്ന ‘ലീഡ് കൈന്‍ഡ്ലി ലൈറ്റ്’ എന്ന പ്രാര്‍ത്ഥനാ ഗാനത്തിന്റെ ആഖ്യാനം പോലെ, നന്നായി ജീവിച്ചു, ലോകമെമ്പാടും ചിതറിക്കിടക്കുന്ന ഒരു തലമുറയുടെ സുവര്‍ണ്ണ വാര്‍ഷികമാണിത്.
ഈ കൂടിച്ചേരല്‍ ആവേശഭരിതമായിരിക്കും എന്നതിനു സംശയമില്ല. 2024 ഏപ്രില്‍ 20 ശനിയാഴ്ച സ്‌കൂള്‍ സന്ദര്‍ശിക്കുവാനും പഴയ ഓര്‍മ്മകള്‍ പുതുക്കുവാനുമുള്ള ഒരു അവസരമാണ്. അതിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. പഴയ സ്‌കൂളിലേക്ക് നമ്മളെ ഒരിക്കല്‍ കൂടി സ്വാഗതം ചെയ്യുവാന്‍ ഹെഡ്മിസ്ട്രസും ഉണ്ടാവുമവിടെ.
സ്‌കൂള്‍ കാമ്പസില്‍ അല്‍പനേരം ഒത്തുകൂടുകയും തുടര്‍ന്ന് കോട്ടയം ക്ലബ്ബ് ഹൗസില്‍ ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കുകയും ചെയ്യുവാനാണ് പദ്ധതി. 1974 എസ്എസ്എല്‍സി ബാച്ചിലെ ഓരോ അംഗങ്ങളും ഈ സന്ദേശം വ്യക്തിപരമായ ക്ഷണമായി പരിഗണിക്കും എന്നു വിശ്വസിക്കുന്നു. പഴയകാല സുഹൃത്തുക്കള്‍ വീണ്ടും കണ്ടുമുട്ടാന്‍ കാത്തിരിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് എബ്രഹാം ജോസഫ് (അബുജി : 10-ബി, 1974) 1.847.302.1350 എന്ന നമ്പറിലോ abuji_2001@yahoo.com എന്ന ഈ മെയിലിലോ ബന്ധപ്പെടുക.
MT Seminary Alumni Reunion on April 20















