മലയാളി അസോസിയേഷന്‍ ഓഫ് സതേണ്‍ കണക്ടിക്കട്ടിന് നവ നേതൃത്വം

ഷോളി കുമ്പിളുവേലി

കണക്ടിക്കട്ട്: കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി കണക്ടിക്കട്ടില്‍ സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന മലയാളി അസോസിയേഷന്‍ ഓഫ് സതേണ്‍ കണക്ടിക്കട്ടിന്റെ (മാസ്‌ക്കോണ്‍) 2024- 25 വര്‍ഷത്തെ പ്രസിഡന്റായി ശ്രീജിത്ത് നമ്പറമ്പത്ത്, വൈസ് പ്രസിഡന്റുമാരായി ജയാ ജിബി, ജേക്കബ് മാത്യു എന്നിവരേയും, സെക്രട്ടറിയായി രഷ്മി പാറയ്ക്കലിനേയും, ജോയിന്റ് സെക്രട്ടറിയായി ജോബിന്‍ ജോര്‍ജിനേയും, ട്രഷറര്‍ ആയി ജോ കളരിക്കലിനേയും, ജോ. സെക്രട്ടറിയായി ഉണ്ണി തോയക്കാട്ടിലിനേയും തെരഞ്ഞെടുത്തു.

ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗങ്ങളായി ടിജോ ജോഷ്, വീണ രമേഷ്, അശ്വതി രാജീവന്‍, കൗശിക് പ്രകാശ്, ക്ലാരന്‍സ് സേവ്യര്‍, ശിവാ പ്രശാന്ത്, ബോണി കുമാര്‍, ദീപാ കെലോത്ത്, ജോ ക്രിസ്റ്റോ, ജെന്നിഫര്‍ ജോര്‍ജ് എന്നിവരേയും തെരഞ്ഞെടുത്തു.

മുന്‍ വര്‍ഷങ്ങളിലെന്നപോലെ വൈവിധ്യങ്ങളായ പരിപാടികള്‍ 2024-ലും ഉണ്ടാകുമെന്ന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശ്രീജിത്ത് അറിയിച്ചു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ടിജോ ജോഷിന്റെ നേതൃത്വത്തില്‍ കഴിഞ്ഞവര്‍ഷം മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ‘മാസ്‌ക്കോണ്‍’ നടത്തിയതെന്നും, തുടര്‍ന്നും എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ പുതിയ ഭരണസമിതിക്ക് ഉണ്ടാകണമെന്നും ശ്രീജിത്ത് അഭ്യര്‍ത്ഥിച്ചു.