അമേരിക്കൻ എഴുത്തുകാരൻ നോം ചോസ്കി മരിച്ചതായി വ്യാജ പ്രചാരണം

ന്യൂയോർക്ക്: അമേരിക്കൻ എഴുത്തുകാരനും ഭാഷാ പണ്ഡിതനും ആക്ടിവിസ്റ്റുമായ നോം ചോംസ്‌കി മരിച്ചതായി വ്യാജ പ്രചാരണം. പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ വലേറിയ വാസർമാൻ ചോംസ്‌കി വ്യക്തമാക്കി. വാർത്താ ഏജൻസിയായ അസോസിയേറ്റർ പ്രസ്സിനോടായിരുന്നു പ്രതികരണം.

95 കാരനായ നോം ചോംസ്‌കിയെ ഒരു വർഷം മുമ്പ് മസ്തിഷ്‌കാഘാതത്തെ തുടർന്ന് ബ്രസീലിലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായി വലേരിയ ചോംസ്‌കി കഴിഞ്ഞ ആഴ്ച എപിയോട് പറഞ്ഞു. എന്നാൽ വീട്ടിൽ ചികിത്സ തുടരുന്നതിനായി ചോംസ്കിയെ ചൊവ്വാഴ്ച ഡിസ്ചാർജ് ചെയ്തതായി സാവോ പോളോയിലെ ബെനഫിസെൻഷ്യ പോർച്ചുഗീസ് ആശുപത്രി പ്രസ്താവനയിൽ പറഞ്ഞു.

ചൊവ്വാഴ്ച ചോംസ്‌കിയുടെ മരണത്തെക്കുറിച്ചുള്ള തെറ്റായ റിപ്പോർട്ടുകൾ എക്സ് പ്ലാറ്റ്ഫോമിൽ പ്രചരിച്ചിരുന്നു. ജേക്കബിനും ദി ന്യൂ സ്റ്റേറ്റ്‌സ്‌മാനും ചോംസ്‌കിക്ക് വേണ്ടി ചരമവാർത്തകൾ പ്രസിദ്ധീകരിച്ചു, എന്നാൽ “ഞങ്ങൾ നോം ചോംസ്‌കിയെ ഓർക്കുന്നു” എന്ന തലക്കെട്ട് പിന്നീട് “നമുക്ക് ചോംസ്‌കിയെ ആഘോഷിക്കാം” എന്നാക്കി മാറ്റി. മുൻ ഗ്രീക്ക് ധനകാര്യ മന്ത്രി യാനിസ് വരൂഫാകിസിൻ്റെ പ്രബന്ധം ദ ന്യൂ സ്റ്റേറ്റ്സ്മാൻ പിൻവലിച്ചു. ബ്രസീലിയൻ വാർത്താ സൈറ്റായ ദിയാരിയോ ഡോ സെന്ട്രോ ഡോ മുണ്ടോയും ചോംസ്കിയുടെ മരണവാർത്ത പ്രസിദ്ധീകരിക്കുകയും പിന്നീട് തിരുത്തൽ നൽകുകയും ചെയ്തു.

More Stories from this section

family-dental
witywide