‘ഒരു തമാശ പറഞ്ഞതാണ്, ഇങ്ങനെയാകുമെന്ന് വിചാരിച്ചില്ല’; ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം തള്ളി പത്മജ

തിരുവനന്തപുരം: ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ് നേതാവ് പദ്മജ വേണുഗോപാൽ. ഒരു ചാനലിന്റെ ചോദ്യത്തിന് തമാശയായി നല്‍കിയ പ്രതികരണം ഇങ്ങനെയായി അവതരിപ്പിക്കുമെന്ന് കരുതിയില്ലെന്ന് അവര്‍ പറഞ്ഞു. പദ്മജ ബിജെപിയിൽ ചേരുകയാണെന്ന പ്രചാരണം ശക്തമായതിനു പിന്നാലെയാണു നേതാവ് തന്നെ ഫെയ്സ്ബുക്കിലൂടെ വിശദീകരണവുമായി രംഗത്തെത്തിയത്.

ബിജെപിയില്‍ പോകുന്നു എന്നൊരു വാര്‍ത്ത ഏതോ മാധ്യമത്തില്‍ വന്നെന്ന് കേട്ടെന്നും എവിടെ നിന്നാണ് ഇത് വന്നതെന്ന് അറിയില്ലെന്നും പദ്മജ പറഞ്ഞു. ‘‘എന്നോട് ഒരു ചാനൽ ചോദിച്ചപ്പോൾ ഈ വാർത്ത ഞാൻ നിഷേധിച്ചതാണ്. ഇപ്പോഴും അതു ശക്തമായി നിഷേധിക്കുന്നു. അവർ എന്നോട് ചോദിച്ചു ഭാവിയിൽ പോകുമോ എന്ന്. ഇന്നത്തെ കാര്യമല്ലേ പറയാൻ പറ്റു, നാളത്തെ കാര്യം എനിക്ക് എങ്ങനെ പറയാൻ പറ്റും എന്ന് തമാശ ആയി ഞാൻ പറഞ്ഞു. അത് ഇങ്ങനെ വരും എന്ന് വിചാരിച്ചില്ല,’’ പദ്മജ വിശദീകരിച്ചു.

Also Read

More Stories from this section

family-dental
witywide