
ഡാളസ് : അമേരിക്കയില്‍ ഹ്രസ്വ സന്ദര്‍ശനത്തിന് എത്തിയ മാര്‍ത്തോമ്മാ സഫ്രഗന്‍ മെത്രാപോലിത്ത റൈറ്റ് റവ. ഡോ. യുയാകിം മാര്‍ കൂറിലോസിന് ഡാലസ് ലവ് ഫീല്‍ഡ് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം.
ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് അസിസ്റ്റന്റെ വികാരി റവ. എബ്രഹാം തോമസ്, സെഹിയോന്‍ മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി റവ ജോബി ജോണ്‍, സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് റവ വികാരി ഷൈജു സി. ജോയ്, പി.ടി മാത്യു, ചെറിയാന്‍ അലക്‌സാണ്ടര്‍, ഭദ്രാസന കൗണ്‍സില്‍ അംഗം ഷാജി രാമപുരം, റോജി തുടങ്ങിയവര്‍ വിമാനത്താവളത്തില്‍ തിരുമേനിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു.
ജൂണ്‍ 7 വെള്ളിയാഴ്ച രാവിലെ ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമാ ചര്‍ച്ചില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ തിരുമേനി മുഖ്യകാര്‍മികത്വം വഹിക്കും. ജൂണ്‍ 9 ഞായറാഴ്ച രാവിലെ ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയിലും തിരുമേനി പങ്കെടുക്കും.
(വാര്‍ത്ത: പി.ചെറിയാന്‍)











