പൈറേറ്റ്സ് ഓഫ് ദ് കരീബിയൻ താരം തമയോ പെറി സ്രാവ് ആക്രമണത്തിൽ കൊല്ലപ്പെട്ടു

ഹവായിയിൽ ഓഹു ദ്വീപിലെ മാലെകഹാന ,ഗോട്ട് ബീച്ചിൽ സർഫിങ്ങിനിടെ നടൻ തമയോ പെറി (49) സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ‘പൈറേറ്റ്സ് ഓഫ് ദ് കരീബിയൻ’ സിനിമയിലെ നടനായിരുന്നു.

ഇതുകൂടാതെ ചാർലീസ് ഏഞ്ചൽസ്, ബ്ളൂ ക്രഷ് തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. പൈറേറ്റ്സ് ഓഫ് ദ് കരീബിയൻ പരമ്പരയിലെ നാലാം സിനിമയിലാണു വേഷമിട്ടത്. സർഫിങ് ഇതിഹാസമായാണ് പെറി അറിയപ്പെടുന്നത്.

കടൽ സുരക്ഷാ ലൈഫ് ഗാർഡായും സർഫിങ് പരിശീലകനായും ജോലിയെടുത്തിരുന്ന തമയോയെ, സ്രാവ് ആക്രമിക്കുന്നതുകണ്ട് അടിയന്തര രക്ഷാസംഘമെത്തി കരയ്ക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Tamayo Perry killed In Shark Attack

More Stories from this section

family-dental
witywide