ഹില്‍ട്ടണ്‍ ഹെഡ് ഐലന്‍ഡില്‍ 12 വയസ്സുകാരിയെ സ്രാവ് ആക്രമിച്ചു


സൗത്ത് കരോലിന: യു.എസിലെ സൗത്ത് കരോലിനയിലെ ഹില്‍ട്ടണ്‍ ഹെഡ് ഐലന്‍ഡില്‍ 12 വയസ്സുള്ള പെണ്‍കുട്ടിയെ സ്രാവ് ആക്രമിച്ചു. ഹില്‍ട്ടണ്‍ ഹെഡ്സ് സീ പൈന്‍സിന് സമീപമുള്ള വെള്ളത്തില്‍ ഇറങ്ങിയപ്പോള്‍ കാലിനാണ് കടിയേറ്റത്. ഷോര്‍ ബീച്ച് സര്‍വീസസില്‍ നിന്നും ഫയര്‍ റെസ്‌ക്യൂ ജീവനക്കാരില്‍ നിന്നും പ്രാഥമിക ശുശ്രൂഷ നല്‍കി കുട്ടിയെ ജോര്‍ജിയയിലെ സവാനയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു.

കുട്ടിയുടെ നില ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു. ജൂണ്‍ 11 ന് ഫ്‌ലോറിഡയുടെ പടിഞ്ഞാറന്‍ തീരത്തുള്ള ബോക്ക ഗ്രാന്‍ഡിന് സമീപം ഒരു സ്രാവിന്റെ കടിയേറ്റ് 9 വയസ്സുള്ള ഒരു പെണ്‍കുട്ടിക്ക് കൈക്ക് സാരമായി പരുക്കേറ്റിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ആക്രമണം.