മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ കമ്മിറ്റിയുടെ ഔപചാരിക ഉദ്‌ഘാടനം നിർവഹിച്ചു

റ്റാംപ: മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ (MACF) 2024 കമ്മിറ്റിയുടെ ഔപചാരിക ഉദ്‌ഘാടനം മേയ് 11 ശനിയാഴ്ച വൈകീട്ട് ഡോവറിലെ ക്നാനായി തൊമ്മൻ സോഷ്യൽ ഹാളിൽ നടന്നു. എംഎസിഎഫ് പ്രസിഡന്‍റ് എബി പ്രാലേൽ, സെക്രട്ടറി സുജിത്ത് അച്യുതൻ, 2024 ബോർഡ് ഓഫ് ഡയറക്റ്റർസ്, ട്രസ്റ്റീ ബോർഡ്, വിമൻസ് ഫോറം എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്‌ഘാടനം നടന്നത്. ഫോമാ / ഫൊക്കാന നാഷനൽ എക്സിക്യൂട്ടീവ് നേതാക്കന്മാരും റീജൻ ഭാരവാഹികളും പങ്കെടുത്തു. ഡാൻസ് പ്രോഗ്രാം, സംഗീത സന്ധ്യ എന്നിവയും അരങ്ങേറി. ഡിന്നറോടുകൂടി പരിപാടികൾ പര്യവസാനിച്ചു.

More Stories from this section

family-dental
witywide