“കമ്പിളികണ്ടത്തെ കൽഭരണികൾ ” സർഗ്ഗവേദിയിൽ വായനാനുഭവമായപ്പോൾ

ജോസ് ചെരുപുറം

ന്യൂയോർക്ക്: ഒക്ടോബർ പതിനെട്ട് ഞായറാഴ്ച്ച കേരള സെന്ററിൽ വച്ച് സർഗേവദി “കബ്ലികണ്ടെത്ത കൽ ഭരണികൾ “ എന്ന ബാബു എബ്രഹാമിന്റെ പുസ്തകം വിലയിരുത്തി . പതിനഞ്ചുമാസം കൊണ്ട് നൂറു പതിപ്പുകൾ വിറ്റഴിഞ്ഞ ഒരു പുസ്തകം അടുത്തനാളിൽ ഉണ്ടായിട്ടില്ല. ഏതു വായനാസമൂഹത്തിൽ ചെന്നാലും ഈ പുസ്തകത്തെപ്പറ്റി ആളുകൾ പരാമർശിക്കുന്നത് എന്തുകൊണ്ടാണ് ? വായിച്ചു കഴിയുമ്പോൾ നമ്മളെ സ്പർശിക്കുന്നത് കൊണ്ടാണെന്നു കരുതാം അതുകൊണ്ടാണ് ഈ അവസരത്തിൽ പുസ്തകം ഒന്ന് വിലയിരുത്തി, സഹൃദയരായ അനുവാചകരെ ധരിപ്പിക്കുക എന്ന ധാർമികമായ ഉത്തരവാദിത്തം നിലനിർത്തിയാണ് സർഗേവദി ഇങ്ങനെ ഒരു സാഹിത്യ സംവാദത്തിനു ഈ പുസ്തകം എടുത്തത്. അല്ലാതെ അമേരിക്കയിൽ ജീവിക്കുന്ന മലയാളികൾ ഇറക്കുന്ന പുസ്തകങ്ങളെപ്പറ്റി വിവരക്കുറവുകൊണ്ടല്ല.

ഒരു സാധാരണ വ്യക്തി അയാളുടെ ജീവിതത്തിൽ അനുഭവിച്ച യാതനകളും വേദനകളും കണ്ണീരുകൊണ്ട് എഴുതിയ അനുഭവങ്ങളാണ് ഈ പുസ്തകം വിളിച്ചു പറയുന്നത്. അനുഭവ യാഥാർഥ്യങ്ങൾ ഒരുവിധ പൊടിപ്പുംതൊങ്ങലും ചേർക്കാതെ
പച്ചയായി പറഞ്ഞിരിക്കുന്നതുകൊണ്ട്, വായനക്കാരൻ അതനുഭവിക്കുന്ന പ്രതീതി സൃഷ്ടിക്കാൻ എഴുത്തുകാരന് കഴിഞ്ഞു. വായന കഴിഞ്ഞാലും അതിലെ അനുഭവങ്ങൾ നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കും.

ഈ പുസ്തകത്തിെല വർണോജ്വലമായ കഥാപാത്രം ബാബു എബ്രഹാമിനെക്കാൾ , അയാളുടെ അമ്മയായ നന്ദിക്കുന്നേൽ മേരിയാണ് . അവരുടെ ജീവിതത്തോടുള്ള പടെവട്ടലും, ആത്മധൈര്യവും , അർപ്പണ ബോധവും വിശ്വാസസംഹിതകളും വായനക്കാരനെ വിഹ്വലനാക്കും . ഒരു തികഞ്ഞ നാട്ടിന്പുറത്ത്, ആളുകൾ പരസ്പരം അറിയുന്ന കബ്ലികണ്ടത്തിൽ എന്ന ഗ്രാമത്തിൽ മൂന്ന് പെൺകുട്ടികളും പറക്കമുറ്റാത്ത മകനുമായി പള്ളിയോടും ബന്ധു ജനങ്ങേളാടും ഏറ്റുമുട്ടി ജീവിക്കാൻ വിധിക്കപ്പെട്ട മേരി ഭർത്താവിന്റെ അഭാവത്തിൽ സ്വയം ഒരു പോരാളിയായി മാറുകയും ,കടത്തിൽ നിന്നും പട്ടിണിയിൽ നിന്നും കരകയറുന്നതുമാണ് അവരുടെ ത്യാഗോജ്വലമായ ജീവിതം കാണിച്ചു തരുന്നത് . കടം കയറി നിൽക്കക്കളിയില്ലാതെ നിൽക്കുമ്പോഴാണ് മേരിയുടെ ഭർത്താവു മലബാറിലേക്കു മുങ്ങുന്നത് . അപ്പോൾ പ്രാരാബ്ധങ്ങൾ എല്ലാം മേരിയ്ക്കുചുമക്കേണ്ടി വന്നു. നിവൃത്തിയില്ലാതെ മേരി ആത്മഹത്യചെയ്യാൻ തീരുമാനിച്ചു കുട്ടികെളയും കൊണ്ട് കല്ലാർകുട്ടി ഡാമിലേക്ക് പോകുന്ന ഒരു രംഗമുണ്ട്. ഇക്കാര്യം വഴിക്കുവച്ചാണ് മേരി കുട്ടികളോട് പറയുന്നത്. മരിക്കാതിരിക്കാൻ മൂത്തമകൾ ജെസ്സി ഒരുപാധി പറഞ്ഞു “ അമ്മേ കബ്ലികണ്ടത്തിലും തെള്ളിത്തൊട്ടിലുമുള്ള ആളുകളെ നമ്മളെ അറിയത്തുള്ളു നമ്മുക്ക് എല്ലാ ദിവസവും ചിന്നാർ കടന്നു അപ്പുറം പോയി ഭിക്ഷ തെണ്ടിയാലോ ? നമ്മുക്ക് കഞ്ഞികുടിക്കാൻ വക കിട്ടുമല്ലോ പൊന്നമ്മച്ചി ,അപ്പൊ നമ്മുക്ക് മരിക്കണ്ടല്ലോ ..’അമ്മ ഇളയ കുട്ടിയെ താഴെ ഇറക്കി ജെസിയെ വാരിയെടുത്തു തുരു തുരാ ഉമ്മ വച്ചു . മരിക്കാനും തോറ്റുകൊടുക്കാനും കുറച്ചു സമയതെങ്കിലും ഉണ്ടായ ഒരു തോന്നലിനെ മറികടക്കാനുള്ള ഒരമ്മയുടെ ,ഒരു സ്ത്രീയുടെ അടങ്ങാത്ത ആർത്തി ആ ഉമ്മകൾ വിളിച്ചു പറഞ്ഞു ..’അമ്മ മക്കളെ നാലു പേരെയും ചേർത്ത് പിടിച്ചു തിരിച്ചു നടന്നു. അടിച്ചു താഴ്ത്താൻ വെമ്പൽ കൊണ്ട് ഒരു ലോകത്തിനു മേലെ ഉള്ള താണ്ഡവമായിരുന്നു ആ നടപ്പു .. തോട് കടന്നു വീട്ടിലേക്കു വേഗത്തിൽ നടക്കുമ്പോൾ മരിക്കാൻ തോന്നിയ തന്റെ പൊട്ടബുദ്ധിയെ ആ ‘അമ്മ പഴിച്ചിരുന്നോ ? അറിയില്ലെനിക്ക്”. ഈ ഭാഗം സർഗ്ഗവേദിയിലെ അംഗം ലിൻഡ അലക്സാണ്ടർ കാണാതെ പറഞ്ഞപ്പോൾ പുസ്തകം വായിച്ച പ്രതീതി ഉണ്ടായി ..

തികച്ചും പ്രതികൂലമായ ചുറ്റുപാടുകളില്‍ വളര്‍ന്ന നിര്‍ദ്ധനനും നിരാലംബനുമായ ഒരു ബാലന് ജീവിതപ്പടവുകള്‍ കയറാനായത് നിരന്തരോത്സാഹത്തോടൊപ്പം ജീവിതമൂല്യങ്ങള്‍ മുറുകെപ്പിടിച്ചതുകൊണ്ടാണ്. അമ്മയുടെ വാക്കനുസരിച്ച് കരപിടിച്ചപ്പോള്‍ ബാബു തന്റെ പിന്‍ഗാമികള്‍ക്കുവേണ്ടി വെള്ളത്തിലേക്കു തള്ളിവിട്ട ചങ്ങാടമാണ് ഈ ഓര്‍മ്മപ്പുസ്തകമെന്നു പറയാം. ചുറ്റിലും നിന്ന് ലഭിച്ച അവജ്ഞയും അവഹേളനങ്ങളും അവഗണനകളും അവിശ്വസനീയമാംവിധം മറികടന്നതിന്റെ ജീവിതരേഖയാണ് ഈ പുസ്തകം മെന്നു ജോസ് കാടാപുറം പറഞ്ഞു നിർത്തി. ജോസ് ചെറുപുറവും ,ബാബു പാറക്കലും ,രാജു തോമസും , സജീവമായി വായനാനുഭവും പങ്കിട്ടു. സർഗവേദി പ്രസിഡെന്റ് മനോഹർ തോമസ് ചർച്ച നയിച്ചു.

പുസ്തകം വായിച്ചാൽ എന്താണ് ഗുണം ,അല്ലെങ്കിൽ സാഹിത്യം അറിഞ്ഞാൽ എന്താണ് നേട്ടം എന്നോരു ചോദ്യം പലരും ചോദിക്കാറുണ്ട് . ഒരു കാലഘട്ടത്തിെലെ മറ്റൊരാളുടെ ജീവിതമാണ് നമ്മൾ അറിയുന്നത് . അത് എഴുതിഅനുഭവിപ്പിക്കാൻ ചിലർക്ക് ജന്മനാ കഴിവുണ്ട് . അവിടെയാണ് ബാബു എബ്രഹാം എന്ന വിനയാന്വിതനായ എഴുത്തുകാരൻ , ഹൃദയരക്തം കാെണ്ടഴുതിയ വരികൾ വായനക്കാരന് വേദനയാകുന്നത് മനോഹർ തോമസ് പറഞ്ഞു നിർത്തി . അലക്സ് എസ്തപ്പാൻ ,തെരേസ ആന്റണി ,മാമൻ എന്നിവർ പുസ്തകത്തെക്കുറിച്ചു സംസാരിച്ചു രാജു തോമസ് പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു.

‘Kambilikkandathe Kalbharanikal’ became a reading experience at Sargavedi.

More Stories from this section

family-dental
witywide