വീണ്ടും ബന്ധു നിയമനം: മകൾ ടിഫാനിയുടെ ഭർതൃപിതാവ് മസാദ് ബൗലോസിനെ മുതിർന്ന ഉപദേശകനായി നിയമിച്ച് ട്രംപ്

പി പി ചെറിയാൻ

വാഷിംഗ്‌ടൺ : ലബനൻ – അമേരിക്കൻ വ്യവസായിയും ട്രംപിന്റെ മകൾ ടിഫാനിയുടെ ഭർതൃപിതാവുമായ മസാദ് ബൗലോസിനെ അറബ്, മിഡിൽ ഈസ്റ്റേൺ വിഷയങ്ങളിൽ ഉൾക്കൊള്ളുന്ന മുതിർന്ന ഉപദേശകനായി നിയമിക്കുമെന്ന് നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ജെ. ട്രംപ് ഞായറാഴ്ച പ്രഖ്യാപിച്ചു.

ഫ്രാൻസിലെ അംബാസഡറായി പ്രവർത്തിക്കാൻ മകൾ ഇവാങ്കയുടെ അമ്മായിയപ്പൻ ചാൾസ് കുഷ്‌നറെ നിയമിച്ചിരുന്നു. തൻറെ കുടുംബവുമായുള്ള ബന്ധം പരാമർശിക്കാതെയാണ് ട്രംപ് മസാദ് ബൗലോസിൻ്റെ നിയമനം അറിയിച്ചത്.

ബൗലോസിൻ്റെ ബിസിനസ്സ് അനുഭവത്തെയും പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അദ്ദേഹം നൽകിയ സംഭാവനകളെയും ട്രംപ് പ്രശംസിച്ചു.

“മസാദ് ഒരു പ്രഗത്ഭ അഭിഭാഷകനും ബിസിനസ്സ് ലോകത്ത് വളരെ ആദരണീയനായ നേതാവുമാണ്, അന്താരാഷ്ട്ര രംഗത്ത് വിപുലമായ അനുഭവപരിചയമുണ്ട്,. “അദ്ദേഹം ദീർഘകാലമായി റിപ്പബ്ലിക്കൻ, യാഥാസ്ഥിതിക മൂല്യങ്ങളുടെ വക്താവാണ്, എൻ്റെ പ്രചാരണത്തിന് ഒരു മുതൽക്കൂട്ടാണ്, അറബ് അമേരിക്കൻ കമ്മ്യൂണിറ്റിയുമായി വമ്പിച്ച പുതിയ സഖ്യങ്ങൾ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.” ട്രംപ് സോഷ്യൽ മീഡിയയിൽ അറിയിച്ചു.

പ്രസിഡൻ്റായ ആദ്യ കാലയളവിൽ ട്രംപ്   ഇസ്രായേൽ അനുകൂല നയങ്ങൾ സ്വീകരിച്ചിട്ടും , മിഷിഗണിലെ അറബ് അമേരിക്കൻ, മുസ്ലീം കോണുകളിൽ അദ്ദേഹത്തിന് പിന്തുണ വർദ്ധിപ്പിക്കാൻ ബൗലോസ് പ്രവർത്തിച്ചിരുന്നു.

ട്രംപും മിഡിൽ ഈസ്റ്റിലെ നേതാക്കളും തമ്മിലുള്ള അനൗപചാരിക ബന്ധം വളർത്താൻ ബൗലോസ് ഇതിനകം പ്രവർത്തിച്ചിട്ടുണ്ട്.
 സെപ്തംബറിൽ, ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ പൊതു അസംബ്ലിയുടെ ഭാഗമായി എത്തിയ പലസ്തീൻ അതോറിറ്റിയുടെ നേതാവ് മഹ്മൂദ് അബ്ബാസുമായി ബൗലോസ് കൂടിക്കാഴ്ച നടത്തിയിരുന്നു.

മസാദ് ബൂലോസിൻറെ മകനായ  മൈക്കൽ ബൗലോസും ടിഫാനി ട്രംപും ഫ്ലോറിഡയിലെ പാം ബീച്ചിലെ ട്രംപിൻ്റെ മാർ-എ-ലാഗോ ക്ലബ്ബിൽ വച്ച് 2022 നവംബറിലാണ് വിവാഹിതരായത്.

Trump picks daughter Tiffany father-in-law Massad Boulos to serve as adviser

More Stories from this section

family-dental
witywide