പുതിയ ഭീഷണിയായി ‘ക്രോമിംഗ്’ ചലഞ്ച്! പരീക്ഷിക്കരുതെന്ന് മുന്നറിയിപ്പ്, യുകെയിൽ 12 കാരന് ഹൃദയാഘാതം, പിന്നാലെ കോമയിലായി

സോഷ്യൽ മീഡിയയിൽ ഭീതി പരത്തി ‘ക്രോമിംഗ്’ ചലഞ്ച്. യു കെയിലെ സീസർ വാസ്റ്റൺ കിം​ഗ് എന്ന 12 കാരന് ഹൃദയാഘാതമുണ്ടായതോടെയാണ് ‘ക്രോമിംഗ്’ ചലഞ്ചിന്റെ ആശങ്ക ശക്തമായത്. ‘ക്രോമിംഗ്’ ചലഞ്ചിൽ പങ്കെടുത്ത സീസറിന് ഹൃദയാഘാതമുണ്ടാകുകയും രണ്ടു​​ദിവസത്തോളം കോമയിലാകുകയും ചെയ്തു. ചലഞ്ചിന്റെ ഭാ​ഗമായി സ്‌പ്രേ ഏറെനേരം ശ്വസിച്ചതാണ് ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്നാണ് സൂചന. സൗത്ത് യോർക്ഷെയറിലെ ഡോൺ കാസ്റ്ററിലാണ് സംഭവം.

മുകളിലത്തെ നിലയിലിരുന്ന അമ്മ നിക്കോള കിംഗ് താഴെ നിന്നും വലിയ ശബ്ദം കേട്ട് പരിഭ്രാന്തയായി ഓടിയെത്തിയപ്പോൾ അടുക്കളയിൽ മകൻ ഹൃദയാഘാതത്തെ തുടർന്ന് പിടഞ്ഞ് വീഴുന്നതാണ് കണ്ടത്. നിക്കോളയുടെ മൂത്ത മകൻ കൈഡൻ ഉടൻ തന്നെ 999 എന്ന നമ്പറിൽ ആംബുലൻസ് വിളിച്ചു . ഇതിനിടെ നിക്കോള സീസറിന് സി പി ആർ നൽകി. പിന്നാലെ ആശുപത്രിയിൽ എത്തിച്ചു. ഇവിടെവച്ചു ഹൃദയസ്തംഭനവും ഉണ്ടായതോടെ കുട്ടി രണ്ട് ദിവസത്തേക്ക് കോമയിലായിരുന്നു. എന്നാൽ പിന്നീട് ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ട സീസർ വീട്ടിലേക്ക് മടങ്ങി. പിന്നീട് അമ്മയുടെയും തന്റെയും അവസ്ഥയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ക്രോമിം​ഗ് ചലഞ്ചിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി. അങ്ങനെയാണ് സംഭവം വലിയ വാർത്തയായത്.

ക്രോമിം​ഗ് ചലഞ്ച്

സൈക്കോ ആക്റ്റീവ് മരുന്നുകൾ അല്ലെങ്കിൽ റീക്രിയേഷണൽ ഡ്ര​ഗ്സ് ആയി ഉപയോ​ഗി​ക്കുന്ന അപകടകരമായ രാസവസ്തുക്കൾ ശ്വസിക്കുന്നതാണ് ക്രോമിംഗ്. എയറോസോൾ ക്യാനുകൾ, പെയിൻ്റ്, പെർമനൻ്റ് മാർക്കറുകൾ, ഹെയർ സ്‌പ്രേ, നെയിൽ പോളിഷ് റിമൂവർ, ലൈറ്റർ ഫ്ലൂയിഡ്, ഗ്ലൂ, ക്ലീനിംഗ് സപ്ലൈസ്, നൈട്രസ് ഓക്‌സൈഡ്, ഗ്യാസോലിൻ എന്നിവ വിഷാംശമുള്ള രാസവസ്തുക്കളുടെ ഉദാഹരണങ്ങളാണ്. ഇത്തരം വസ്തുക്കളുടെ പുക അമിതമായ അളവിൽ ശ്വസിക്കുന്നതാണ് ചലഞ്ച്. ഇത് ഉപയോ​ഗിക്കുന്നവരിൽ ഓക്കാനം, ഛർദ്ദി, ഭ്രമാത്മകത എന്നിങ്ങനെ പലതരം പാർശ്വഫലങ്ങളുണ്ടാകാം. ഹാങ്ഓവർ ആറ് മണിക്കൂർ വരെ നീണ്ടുനിൽക്കും. അന്തിമ ഫലങ്ങൾ മസ്തിഷ്കം, ഹൃദയം, ശ്വാസകോശം, കരൾ, വൃക്കകൾ എന്നിവയ്‌ക്കുണ്ടാക്കുന്ന തകരാറുകളും ഹൃദയാഘാതം, ശ്വാസംമുട്ടൽ, കോമ എന്ന് മാത്രമല്ല മരണം വരെ സംഭവിക്കാം.

More Stories from this section

family-dental
witywide