നിക്കരാഗ്വയിൽ നിന്നുള്ള 135 രാഷ്ട്രീയ തടവുകാരെ അമേരിക്ക മോചിപ്പിച്ചു

വാഷിംഗ്‌ടൺ: മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ നിക്കരാഗ്വയിൽ നിന്നുള്ള 135 രാഷ്ട്രീയ തടവുകാരെ അമേരിക്ക മോചിപ്പിച്ചു.135 പേരും അന്യായമായി തടങ്കലിൽ വച്ചിരിക്കുന്ന നിക്കരാഗ്വൻ പൗരന്മാരാണെന്ന് യു എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ പ്രസ്താവനയിൽ പറഞ്ഞു.

വിട്ടയച്ചവരെ ഗ്വാട്ടിമാലയിലേക്ക് കൊണ്ടുപോയി. യുഎസിലേക്ക് മാറാൻ അപേക്ഷിക്കാൻ അവർക്ക് അവസരം നൽകും. പ്രസിഡൻ്റ് ഡാനിയൽ ഒർട്ടെഗയുടെ നേതൃത്വത്തിലുള്ള നിക്കരാഗ്വൻ സർക്കാറിനെതിരെ 2018 ജനകീയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം നൂറുകണക്കിന് ആളുകളെ ജയിലിലടച്ചു.

വ്യാഴാഴ്ച മോചിപ്പിക്കപ്പെട്ടവരിൽ കത്തോലിക്കരായ സാധാരണക്കാരും വിദ്യാർത്ഥികളും ടെക്സസ് ആസ്ഥാനമായുള്ള ഇവാഞ്ചലിക്കൽ സംഘടനയായ മൗണ്ടൻ ഗേറ്റ്‌വേയിലെ 13 അംഗങ്ങളും ഉൾപ്പെടുന്നുവെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.ഇത് രണ്ടാം തവണയാണ് നിക്കരാഗ്വയിൽ നിന്നുള്ള വലിയൊരു കൂട്ടം രാഷ്ട്രീയ തടവുകാരെ യുഎസ് മോചിപ്പിക്കുന്നത്.കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 222 തടവുകാരെ മനാഗ്വയിൽ നിന്ന് അമേരിക്കയിലേക്ക് അയച്ചിരുന്നു .

More Stories from this section

family-dental
witywide