
ന്യൂജേഴ്‌സി: മൃഗശാലയിലെത്തിയ യുവതി കടുവക്കൂട്ടിലേക്ക് ചാടിക്കയറി ഭീതി സൃഷ്ടിച്ചു. ഞായറാഴ്ച ന്യൂജേഴ്സിയിലെ കൊഹാന്‍സിക് മൃഗശാലയിലാണ് സംഭവം. ബംഗാള്‍ കടുവയെ പാര്‍പ്പിച്ചിരിക്കുന്ന വേലിക്കെട്ടിനുള്ളിലേക്ക് യുവതി ചാടിക്കയറുകയും കടുവയെ തൊടാന്‍ ശ്രമിക്കുകയും ചെയ്തു. കടുവ യുവതിയെ ആക്രമിക്കാന്‍ ഒരുങ്ങുമ്പോള്‍ തലനാരിഴയ്ക്കാണ് യുവതി രക്ഷപെട്ടത്. മൃഗശാലയിലെ സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിയുകയായിരുന്നു.
ബ്രിഡ്ജ്ടണ്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് അവരുടെ ഫേസ്ബുക്ക് വീഡിയോ പങ്കുവയ്ക്കുകയും യുവതിയെ തിരയുന്നുവെന്നും കുറിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍ ആ സമയത്തിനുള്ളില്‍ വീഡിയോ വൈറലായി മാറി. കടുവയ്ക്കും യുവതിക്കുമിടയില്‍ ചെറിയൊരു ഇരുമ്പ് വേലി മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആ വേലിയില്‍ കൈ ചേര്‍ത്ത് യുവതി കടുവയെ തൊടാന്‍ ശ്രമിക്കുകയായിരുന്നു. കൈയ്യില്‍ കടിക്കാന്‍ കടുവ പാഞ്ഞടുത്തതും യുവതി പെട്ടന്ന് കൈ പിന്നോട്ട് വലിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
LOOK: Bridgeton Police want to identify this woman, who climbed over the tiger enclosure’s wooden fence at the Cohanzick Zoo “and began enticing the tiger, almost getting bit by putting her hand through the wire enclosure.” 1/4 pic.twitter.com/DPRFi5xFg1
— Steve Keeley (@KeeleyFox29) August 21, 2024
ഫോക്‌സ് റിപ്പോര്‍ട്ടര്‍ സ്റ്റീവ് കീലി തന്റെ എക്‌സ് പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.









