സൗജന്യ ടീ ഷർട്ട് നൽകില്ല; ന്യൂയോർക്കിൽ ഏഴ് വയസുകാരിയെ കടിച്ച് 75 -കാരി

ന്യൂയോർക്ക്: സൗജന്യ ടീ ഷർട്ട് നൽകാത്തതിനെ തുടർന്ന് ന്യൂയോർക്കിൽ ഏഴ് വയസുകാരിയുടെ കൈയ്യിൽ 75 -കാരി കടിച്ചെന്ന് പരാതി . ഹാംപ്ടൺസിൽ കഴിഞ്ഞയാഴ്ച നടന്ന ടൗസ്ഡേസ് ഓൺ മെയിൻ ബീച്ച് എന്ന സംഗീത പരിപാടിക്കിടെയായിരുന്നു സംഭവം. സൗജന്യ ടീ-ഷർട്ടിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ മാൻഹട്ടനിൽ നിന്നുള്ള 75 കാരിയായ ഗെയിൽ ബോംസെ എഴ് വയസുള്ള ഒരു പെണ്‍കുട്ടിയുടെ കൈയ്യിൽ കടിക്കുകയും നിരവധി കുട്ടികളെ ആക്രമിച്ചെന്നും പോലീസ് പറയുന്നു.

സംഗീത കച്ചേരിയിൽ വിതരണം ചെയ്ത സൗജന്യ ടീ-ഷർട്ടുകളിൽ ഒന്ന് കൈക്കലാക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ കുട്ടികളെ ചവിട്ടുകയും അടിക്കുകയും ചെയ്യുന്നത് കണ്ടുവെന്ന് ചില ദൃക്സാക്ഷികൾ പോലീസിനോട് പറഞ്ഞു. കുട്ടിയുടെ കൈത്തണ്ടയില്‍ കടിച്ചതിന് പിന്നാലെ രക്തം വന്നെന്നും പിന്നാലെ കൈ തടിച്ച് വീങ്ങിയതായും റിപ്പോര്‍ട്ടുകൾ പറയുന്നു. പെണ്‍കുട്ടിയുടെ അച്ഛനമ്മമാരുടെ പരാതിയെ തുടർന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. അതേസമയം, മാൻഹട്ടനില്‍ നിന്നുള്ള റിയൽ എസ്റ്റേറ്റ് ഏജന്‍റ് കൂടിയായ ഗെയിൽ ബോംസെ കുറ്റം ചെയ്തിട്ടില്ലെന്ന് അവകാശപ്പെട്ട് അവരുടെ അഭിഭാഷകന്‍ രംഗത്തെത്തി.

More Stories from this section

family-dental
witywide