‘ഹബീബി അങ്കിൾ സാം, ഇറാനിലേക്ക് വരൂ’; ട്രംപിനെ ട്രോളി ഇറാൻ എംബസി, കടലിലും കരയിലും പിന്നെ സോഷ്യൽ മീഡിയയിലും പോര് !

ടെഹ്റാൻ: യുഎസും ഇറാനും തമ്മിൽ സൈനിക നീക്കങ്ങളും പരസ്പര ആക്രമണങ്ങളും ശക്തമാകുന്നതിനിടെ, അമേരിക്കയെ പരിഹസിച്ചുകൊണ്ട് സിയറ ലിയോണിലെ ഇറാൻ എംബസി പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധ നേടുന്നു. “Habibi (Uncle Sam), come to Iran!” (ഹബീബി അങ്കിൾ സാം, ഇറാനിലേക്ക് വരൂ) എന്ന തലക്കെട്ടോടെ എക്സിലാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ഹോർമുസ് കടലിടുക്കിൻ്റെ 3ഡി ഭൂപടത്തിന് മുകളിൽ ‘മൈൻസ് വീപ്പർ’ ഗെയിം കളിക്കുന്ന 35 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയും പോസ്റ്റിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയെ മനുഷ്യരൂപത്തിൽ പ്രതിനിധീകരിക്കുന്ന കാർട്ടൂൺ ചിത്രത്തിൻ്റെ പേരാണ് ‘അങ്കിൾ സാം’.

കഴിഞ്ഞ ദിവസം ഹോർമുസിലെ ലാറക് ദ്വീപിലുള്ള ഇറാൻ്റെ റോക്കറ്റ് ലോഞ്ചറുകൾക്ക് നേരെ യുഎസ് ആക്രമണം നടത്തിയിരുന്നു. കപ്പൽപ്പാതയിൽ മൈനുകൾ നിക്ഷേപിക്കാൻ ഇറാൻ ലാറക് ദ്വീപ് ഉപയോഗിക്കുന്നു എന്നാരോപിച്ചായിരുന്നു യുഎസിൻ്റെ നടപടി. ഇതിന് മറുപടിയായി ജോർദാനിലെ രണ്ട് യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. ആക്രമണത്തിൽ വൻ നാശനഷ്ടമുണ്ടായെന്ന് ഇറാൻ അവകാശപ്പെട്ടെങ്കിലും, എട്ട് ബാലിസ്റ്റിക് മിസൈലുകൾ വെടിവെച്ചിട്ടതായി ജോർദാൻ സൈന്യവും അറിയിച്ചു.

‘Habibi Uncle Sam, come to Iran’; Iranian embassy trolls Trump

More Stories from this section

family-dental
witywide