
മെസ്‌ക്വിറ്റ് (ഡാളസ്): ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചിലെ മൂന്നു വര്‍ഷത്തെ സേവനത്തിനുശേഷം നാട്ടിലേക്ക് മടങ്ങി പോകുന്ന വികാരി ഷൈജു സി ജോയിക്ക് ഇടവക സേവികാ സംഘം ഊഷ്മള യാത്രയപ്പ് നല്‍കി.
സേവികാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 9 ബുധനാഴ്ച വൈകിട്ട് ദേവാലയത്തില്‍ നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ സംഘം സെക്രട്ടറി രേഷ്മ ജോഹാഷ് സ്വാഗതം ആശംസിച്ചു. ധനീഷ വര്‍ഗീസ് യാത്ര മംഗള ഗാനമാലപിച്ചു സംഘത്തിന്റെ ഉപഹാരം ഖജാന്‍ജി സാലി എബ്രഹാം നല്‍കി. മൂന്ന് വര്‍ഷം ഇടവകയില്‍ നിന്നും ലഭിച്ച സഹകരണത്തിനും സ്‌നേഹത്തിനും വികാരിയും സുഭി കൊച്ചമ്മയും നന്ദി പറഞ്ഞു.
ബുധനാഴ്ച നോബിനോടനുബന്ധിച്ച് നടന്ന സന്ധ്യ നമസ്‌കാരത്തില്‍ ഡോ: റെയ്‌ന തോമസ് ‘ആരാധനയും അര്‍പ്പണവും’ എന്ന വിഷയത്തെ ആസ്പദമാക്കി വചന ശുശ്രൂഷ നിര്‍വ്വഹിച്ചു.വികാരി ഷൈജു സി ജോയി ആനി വര്‍ഗീസ് സൂസമ്മ എബ്രഹാം മോളി ഉമ്മന്‍ കോശി തുടങ്ങിയവര്‍ ആരാധനയ്ക്ക് നേതൃത്വം നല്‍കി.












